കോവിഡിനെ ധൈര്യപൂർവം നേരിട്ട് പരാജയപ്പെട്ട നിരവധിപ്പേരുടെ അനുഭവകഥകൾ വൈറലായിട്ടുണ്ട്.
ഇപ്പോഴിതാ കോവിഡിനെ വിജയകരമായി നേരിട്ട കഥ പങ്കുവയ്ക്കുകയാണ് സംവിധായകൻ ആർ.എസ്. വിമൽ.
ഇപ്പോള്‍ ലോകത്തു ഏറ്റവുമധികം വെറുക്കുന്നത് ഭക്ഷണമാണെന്നാണ് അദ്ദേഹം പറയുന്നത്.
കോവിഡിനെക്കുറിച്ച് കേട്ടറിഞ്ഞതൊക്കെ ഒന്നുമല്ലന്ന് ബോധ്യപ്പെട്ട ദിനരാത്രങ്ങളാണ് കഴിഞ്ഞുപോയതെന്നും മനസ് കൊണ്ടും ശരീരം കൊണ്ടും തകര്‍ന്നു പോകുന്ന അവസ്ഥയായിരുന്നുവെന്നും വിമൽ പറയുന്നു.
“ജീവിക്കാനുള്ള ഓട്ടത്തില്‍ കരുതി വേണം ജീവിക്കാന്‍ എന്ന് ബോധ്യമാക്കിയ ആശുപത്രി വാസം…
ഈ ഓടിയതൊക്കെ ഭക്ഷണതിന് വേണ്ടിയായിരുന്നല്ലോ.. ഇപ്പോള്‍ ലോകത്തു ഏറ്റവുമധികം വെറുക്കുന്നത് ഭക്ഷണമാണ്..
അതാണ് കോവിഡ്. ഭാര്യക്കാണ് ആദ്യം വന്നത്…പിന്നീട് എനിക്കും…
നമ്മള് എത്ര മുന്‍കരുതല്‍ എടുത്താലും പണി കിട്ടാന്‍ വളരെ എളുപ്പമാണ്…’- ആര്.എസ്. വിമല്‍ പറയുന്നു.