തലശേരി: കേരളത്തിലെ എട്ടു ജില്ലകളിൽ വേരുറപ്പിച്ച പ്രഫഷണൽ മെയിൽ സെക്സ് സർവീസ് റാക്കറ്റിന്റെ കെണിയിൽ നിരവധി സ്ത്രീകൾ ഇരകളായതായി റിപ്പോർട്ട്.
രാഷ്ട്രദീപികയാണ് അതീവ രഹസ്യ സ്വഭാവത്തിൽ പ്രവർത്തിക്കുന്ന പുരുഷവേശ്യാ സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.
സംസ്ഥാനത്തെ എട്ടു ജില്ലകളിൽ വേരുകളുള്ള മെയിൽ സെക്സ് സർവീസിൽ മധ്യ കേരളത്തിലെ പ്രമുഖ ക്ലബിലെ അതിസമ്പന്നരായ 18 വീട്ടമ്മമാർ ഇരകളായെന്നാണ് ഒടുവിൽ ലഭിച്ച വിവരം.
ചില ഫിസിക്കൽ ഫിറ്റ്നസ് സെന്ററുകൾ വഴി നടത്തിയ കരുനീക്കങ്ങളിലൂടെയാണ് സമ്പന്നരുടെ ക്ലബിലെ വീട്ടമ്മമാരെ വലയിൽ വീഴ്ത്തിയതെന്നാണ് പോലീസിനു ലഭിച്ചിട്ടുള്ള രഹസ്യവിവരം.
ഫിറ്റ്നസ് ക്ലബിൽ അംഗമായിട്ടുള്ള വ്യവസായ പ്രമുഖന്റെ ഭാര്യയാണ് ആദ്യം കൊച്ചി കേന്ദ്രമായിട്ടുള്ള സംഘത്തിന്റെ വലയിൽ വീണത്.
ഭർത്താവുമായി മാനസികമായി അകന്നു കഴിയുന്ന വീട്ടമ്മയെ ഫിറ്റ്നസ് സെന്ററിലെ പരിശീലകയാണ് ഈ സംഘത്തിന്റെ കെണിയിൽ കൊണ്ടുവീഴിച്ചത്. ദിവസങ്ങൾക്കുള്ളിൽ വീട്ടമ്മയെ സംഘം തങ്ങളുടെ സ്വാധീനത്തിലാക്കി.
സംഘത്തിലെ ഒരു യുവാവിനെയുമായി വീട്ടമ്മ തന്റെ ആഡംബര കാറിൽ സ്വന്തം ഫ്ലാറ്റിലേക്കാണു പോയത്. കൊച്ചി നഗരം മുഴുവൻ കാണാൻ പറ്റുന്ന ആ ഫ്ലാറ്റിലായിരുന്നു താനും തന്റെ ഇരട്ടിപ്രായമുള്ള വീട്ടമ്മയും കഴിഞ്ഞതെന്നു യുവാവ് രഹസ്യമായി സമ്മതിച്ചതായും പോലീസ് വൃത്തങ്ങൾ പറഞ്ഞു.
ഈ വീട്ടമ്മയാണ് മറ്റുള്ള സ്ത്രീകളെ ഇവരുടെ വലയിൽ വീഴ്ത്തിക്കൊടുത്തതെന്നാണ് വിവരം. താൻ അംഗമായ ക്ലബിലെ 18 വീട്ടമ്മമാരെ മെയിൽ സെക്സ് സർവീസ് സംഘവുമായി ബന്ധപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.
ഇവരിൽ ആരെങ്കിലും ഇതിന്റെ മറവിൽ മറ്റു സാന്പത്തിക തട്ടിപ്പുകൾക്കോ ബ്ലാക്ക് മെയിലിംഗിനോ ഇരയായിട്ടുണ്ടോയെന്നു പോലീസ് അന്വേഷിച്ചുവരികയാണ്.
കൊച്ചിയിൽ സ്ഥിരതാമസമാക്കിയ കോഴിക്കാട് സ്വദേശിയായ പ്രമുഖന്റെ കുടുംബവും ഈ സംഘത്തിന്റെ വലയിൽ പെട്ടിട്ടുള്ളതായും പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അതീവ രഹസ്യമായി നടന്നു വരുന്ന അന്വേഷണത്തിന്റെ വിശദമായ റിപ്പോർട്ട് ഉന്നത ഉദ്യോഗസ്ഥർക്കു സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണസംഘം.
നിയമപരമായി ഒരു നടപടിയും സ്വീകരിക്കാൻ പറ്റാത്ത തരത്തിൽ പ്രവർത്തിക്കുന്ന ഈ സംഘത്തെ എങ്ങനെ നേരിടാം എന്ന കാര്യവും പോലീസ് ആലോചിക്കുന്നുണ്ട്. വളരെ ആസൂത്രിതമാണ് ഈ സംഘത്തിന്റെ പ്രവർത്തനമെന്നും ശ്രദ്ധയോടെ മാത്രമേ ഈ കേസ് കെകാര്യം ചെയ്യാൻ പറ്റുകയുള്ളൂവെന്നും ഒരു ഉന്നത പോലീസ് ഉദ്യാഗസ്ഥൻ രാഷ്ട്രദീപികയോടു പറഞ്ഞു.
കേരളത്തിലെ വിവിധ ജില്ലകളിൽ പിടിമുറുക്കിയിട്ടുള്ള മെയിൽ സെക്സ് സർവീസ് സംഘം മൂലം ഇതിനകംതന്നെ നിരവധി കുടുംബ ബന്ധങ്ങൾ തകർന്നതായിട്ടാണ് പോലീസ് വിലയിരുത്തുന്നത്. ഭാവിയിൽ ബ്ലാക്ക് മെയിലിംഗ് അടക്കമുള്ള കാര്യങ്ങളിലേക്കു നീങ്ങാൻ സാധ്യതയുള്ള വലിയ കെണിയാണ് ഇതിനു പിന്നിൽ മറഞ്ഞിരിക്കുന്നതെന്ന് ചൂണ്ടാക്കാണിക്കപ്പെടുന്നു.
ഇത്തരം സംഘങ്ങൾക്കെതിരേ സ്ത്രീകൾ ജാഗ്രത പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു. പ്രധാനമായും സന്പന്നരും ഉദ്യോഗസ്ഥ പ്രമുഖരും ബിസിനസുകാരുമായുള്ള സ്ത്രീകളെ ലക്ഷ്യമിട്ടാണ് ഈ സംഘം പ്രവർത്തിക്കുന്നത്.