ജ​ന​ദ്രോ​ഹ​ന​യ​ങ്ങ​ളുടെ കാര്യത്തിൽ  കേ​ന്ദ്ര – സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഒരുപോലെയെന്ന്  എ.​എ. അ​സീ​സ്

കൊ​ല്ലം : കേ​ന്ദ്ര സ​ർ​ക്കാ​ർ പെ​ട്രോ​ളി​യം ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ വി​ല വ​ർ​ദ്ധി​പ്പി​ച്ചു​കൊ​ണ്ടും സം​സ്ഥാ​ന സ​ർ​ക്കാ​ർ വൈ​ദ്യു​തി വെ​ള​ള​ക്ക​രം വ​ർ​ദ്ധി​പ്പി​ച്ചു​കൊ​ണ്ടും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ൾ വീ​ട്ടു​ക​രം വ​ർ​ദ്ധി​പ്പി​ച്ചും ജ​ന​ജീ​വി​തം ദു​സ്സ​ഹ​മാ​ക്കിയിരിക്കുകയാണെന്ന് ആ​ർ.​എ​സ്.​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ. അ​സീ​സ്.

ഡി.​ശ്രീ​ധ​ര​ന്‍റെ അ​നു​സ്മ​ര​ണ​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു​പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൊ​തു​ജ​ന​ങ്ങ​ളെ ദ്രോ​ഹി​ക്കു​ന്ന കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രാ​യി ശ​ക്ത​മാ​യ സ​മ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കാ​ൻ ആ​ർ.​എ​സ്.​പി യും ​പോ​ഷ​ക​സം​ഘ​ട​ന​ക​ളും ത​യ്യാ​റാ​കു​മെ​ന്ന് എ.​എ. അ​സീ​സ് പ​റ​ഞ്ഞു.

അ​ഡ്വ. ഫി​ലി​പ്പ് കെ.​തോ​മ​സ്സി​ന്‍റെ അ​ദ്ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന അ​നു​സ്മ​ര​ണ​സ​മ്മേ​ള​ന​ത്തി​ൽ ഷി​ബു ബേ​ബി​ജോ​ണ്‍, ബാ​ബു ദി​വാ​ക​ര​ൻ, എ​സ്. ത്യാ​ഗ​രാ​ജ​ൻ, അ​ഡ്വ. ജെ. ​മ​ധു, ആ​ർ. ശ്രീ​ധ​ര​ൻ​പി​ള്ള, സ​ജി ഡി. ​ആ​ന​ന്ദ്, എ​ന്നി​വ​ർ പ്രസംഗിച്ചു.

Related posts