കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു പിന്നാലെ ആര്എസ്പിയില് കടുത്ത ഭിന്നതയെന്ന് റിപ്പോർട്ട്. ആര്‍എസ്പി നേതാവും ചവറയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായിരുന്ന ഷിബു ബേബി ജോണ്‍ പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്തു.
കഴിഞ്ഞ ദിവസം യുഡിഎഫ് യോഗത്തിലും ഷിബു ബേബി ജോണ്‍ പങ്കെടുത്തിരുന്നില്ല.യുഡിഎഫിനുള്ളിലെ ഐക്യമില്ലായ്മയാണ് മത്സരിച്ച അഞ്ച് സീറ്റിലും പരാജയപ്പെടാൻ കാരണമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തൽ.
ആര്‍എസ്പിയുടെ ലയനം കൊണ്ട് ഗുണമുണ്ടായില്ലെന്നുമാണ് പഴയ ആര്‍എസ്പി- ബി നേതാക്കളുടെ വികാരം.അതേസമയം, പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്തത് വ്യക്തിപരമായ കാരണങ്ങളാലെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു.
രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചെന്ന് ഇതിന് അര്‍ത്ഥമില്ല, അവധി പാര്‍ട്ടി അംഗീകരിച്ചിട്ടില്ല. പാര്‍ട്ടിക്ക് ദോഷമാകുന്ന ഒന്നും ചെയ്യില്ല. ആര്എസ്പിക്കാരനായി തുടരും. പ്രതിസന്ധി ഘട്ടത്തിലൂടെയാണ് പാര്‍ട്ടി കടന്നുപോവുന്നതെന്നും ഷിബു പറഞ്ഞു.