ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: ദി​ലീ​പി​നെ​തി​രേ തെ​ളി​വി​ല്ലെ​ന്ന് ആ​ര്‍. ശ്രീ​ലേ​ഖ; കോ​ട​തി അ​ല​ക്ഷ്യ ഹ​ര്‍​ജി ന​ല്‍​കി അ​തി​ജീ​വി​ത

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ മു​ന്‍ ഡി​ജി​പി ആ​ര്‍. ശ്രീ​ലേ​ഖ​യ്‌​ക്കെ​തി​രേ അ​തി​ജീ​വി​ത​യാ​യ ന​ടി കോ​ട​തി അ​ല​ക്ഷ്യ ഹ​ര്‍​ജി ന​ല്‍​കി. കേ​സി​ല്‍ ദി​ലീ​പി​നെ​തി​രേ തെ​ളി​വി​ല്ലെ​ന്ന ശ്രീ​ലേ​ഖ​യു​ടെ പ്ര​സ്താ​വ​ന​യ്‌​ക്കെ​തി​രേ​യാ​ണ് അ​തി​ജീ​വി​ത​യാ​യ ന​ടി​യു​ടെ ഹ​ര്‍​ജി. വി​ചാ​ര​ണ കോ​ട​തി​യി​ലാ​ണ് ന​ടി ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

നി​ര​വ​ധി തെ​ളി​വു​ക​ളു​ള്ള കേ​സി​ല്‍ തെ​ളി​വി​ല്ലെ​ന്ന് പ​റ​യു​ന്ന​ത് കോ​ട​തി അ​ല​ക്ഷ്യ​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ വ​രു​മെ​ന്നാ​ണ് ഹ​ര്‍​ജി​യി​ലെ വാ​ദം. പോ​ലീ​സ് ക​ള്ള​ത്തെ​ളി​വു​ക​ള്‍ ഉ​ണ്ടാ​ക്കി​യെ​ന്ന് ഓ​ണ്‍​ലൈ​ന്‍ ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ശ്രീ​ലേ​ഖ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.
അ​ന്തി​മ വാ​ദം ഇ​ന്ന് തു​ട​ങ്ങും

അ​തേ​സ​മ​യം, ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ന്‍റെ അ​ന്തി​മ​വാ​ദം ഇ​ന്ന് എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ തു​ട​ങ്ങും. വാ​ദം തു​ട​ങ്ങാ​ന്‍ കൂ​ടു​ത​ല്‍ സ​മ​യം വേ​ണ​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. കേ​സി​ന്‍റെ സാ​ക്ഷി​വി​സ്താ​രം ഒ​രു​മാ​സം മു​മ്പ് പൂ​ര്‍​ത്തി​യാ​യി​രു​ന്നു. സാ​ക്ഷി മൊ​ഴി​ക​ളു​ടെ​യും ഹാ​ജ​രാ​ക്കി​യ തെ​ളി​വു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലു​ള​ള പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദ​മാ​ണ് ആ​ദ്യ​ത്തേ​ത്.

തു​ട​ര്‍​ന്ന് പ്ര​തി​ഭാ​ഗം മ​റു​പ​ടി ന​ല്‍​കും. അ​ടു​ത്ത മാ​സം കേ​സി​ല്‍ വി​ധി വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. കേ​സി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം അ​തി​ജീ​വി​ത രാ​ഷ്‌​ട്ര​പ​തി​ക്ക് ക​ത്ത​യ​ച്ചി​രു​ന്നു. ത​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ അ​ട​ങ്ങി​യ മെ​മ്മ​റി കാ​ര്‍​ഡ് ച​ട്ട​വി​രു​ദ്ധ​മാ​യി തു​റ​ന്നു​പ​രി​ശോ​ധി​ച്ച​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​തി​ജീ​വി​ത രാ​ഷ്ട്ര​പ​തി​ക്ക് ക​ത്ത​യ​ച്ച​ത്.

ന​ടി​യെ ആ​ക്രി​ച്ച കേ​സി​ല്‍ ദി​ലീ​പ​ട​ക്ക​മു​ള്ള പ്ര​തി​ക​ള്‍​ക്കെ​തി​രാ​യ വി​ചാ​ര​ണ അ​ന്തി​മ​വാ​ദ​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോ​ഴാ​ണ് അ​തി​ജീ​വി​ത രാ​ഷ്‌​ട്ര​പ​തി​ക്ക് പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. എ​ട്ടാം പ്ര​തി​യാ​യ ന​ട​ന്‍ ദി​ലീ​പ് ഉ​ള്‍​പ്പെ​ടെ ഒ​മ്പ​തു പേ​രാ​ണ് കേ​സി​ല്‍ പ്ര​തി​ക​ളാ​യി​ട്ടു​ള്ള​ത്. ര​ണ്ടു​പേ​രെ നേ​ര​ത്തെ പ്ര​തി​പ്പ​ട്ടി​ക​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കു​ക​യും ഒ​രാ​ളെ കേ​സി​ല്‍ മാ​പ്പു സാ​ക്ഷി​യാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. കേ​സി​ലെ ഒ​ന്നാം പ്ര​തി പ​ള്‍​സ​ര്‍ സു​നി​ക്ക് ഏ​ഴ​ര വ​ര്‍​ഷ​ത്തി​ന് ശേ​ഷം സു​പ്രീം കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു.

2017 ഫെ​ബ്രു​വ​രി​യി​ലാ​ണ് കൊ​ച്ചി​യി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന വാ​ഹ​ന​ത്തി​ല്‍ ന​ടി അ​തി​ക്രൂ​ര​മാ​യി ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. 2018 മാ​ര്‍​ച്ചി​ല്‍ ആ​രം​ഭി​ച്ച കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​പ​ടി​ക​ളാ​ണ്, വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​ശേ​ഷം അ​ന്തി​മ​ഘ​ട്ട​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്. കേ​സി​ല്‍ സാ​ക്ഷി​വി​സ്താ​രം ഒ​ന്ന​ര​മാ​സം മു​മ്പ് പൂ​ര്‍​ത്തി​യാ​യി​രു​ന്നു.

Related posts

Leave a Comment