മുസ്ലിങ്ങളുടെ ശ്രദ്ധയ്ക്ക്, ആര്‍എസ്എസ് നേതാവിന്റെ ഉപദേശം! മാംസാഹാരം കഴിക്കുന്നത് രോഗമാണ്; മുസ്‌ലിങ്ങൾ അതൊഴിവാക്കണമെന്ന് ഇന്ദ്രേഷ് കുമാർ

RSSന്യൂഡൽഹി: മാംസാഹാരം കഴിക്കുന്നത് രോഗമാണ് മുസ്‌ലിങ്ങൾ അതൊഴിവാക്കണമെന്ന് ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാർ. തിങ്കളാഴ്ച വൈകിട്ട് ജാമിയ മിലിയ സർവകലാശാലയിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിലാണ് ഇന്ദ്രേഷ് കുമാർ വിവാദ പ്രസ്താവന നടത്തിയത്.

ഇന്ദ്രേഷ് കുമാറിന്‍റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ സർവകലാശാലയിൽ പ്രകടനം നടത്തി. പ്രവാചകനും കുടുംബവും മാംസാഹാരം കഴിച്ചിരുന്നില്ല. മാസാഹാരം ഒരു രോഗമാണ് എന്നാൽ പാൽ കുടിക്കുന്നത് രോഗശമനമാണെന്നും അദ്ദേഹം പറഞ്ഞു.

Related posts