തിരുവനന്തപുരം : എഡിജിപി എം.ആർ.അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ വിശദ അന്വേഷണം പ്രഖ്യാപിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.
ഡിജിപിയോടാണ് അന്വേഷിക്കാൻ നിർദേശം നൽകിയത്. തൃശൂരിൽ വച്ചും കോവളത്തു വച്ചും ആർഎസ്എസ് നേതാക്കളായ ദത്താത്രേയ ഹോസബലെ, റാം മാധവ് എന്നിവരുമായാണ് എഡിജിപി കൂടികാഴ്ച നടത്തിയത്.
2023 മെയ്, ജൂൺ മാസങ്ങളിലായിരുന്നു കൂടികാഴ്ച.എഡിജിപിക്കൊപ്പം ആർഎസ്എസ് നേതാക്കളെ കണ്ടവരുടെ മൊഴിയെടുക്കും. സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നവരുടെ മൊഴിയാണ് എടുക്കുക.
നേരത്തെ അന്വേഷണം ഉണ്ടാകുമെന്ന് ഇടതു മുന്നണിയോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നുവെങ്കിലും ഉത്തരവിറക്കിയിരുന്നില്ല.