പാലക്കാട്: ആർഎസ്എസ് പ്രവർത്തകനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി. പാലക്കാട് മന്പറം എലപ്പുള്ളി സ്വദേശി സഞ്ജിത്ത് (27) ആണ് ഇന്നു രാവിലെ വെട്ടേറ്റുമരിച്ചത്.
രാവിലെ ഒന്‍പതുമണിയോടെ ഭാര്യയ്ക്കൊപ്പം ബൈക്കിൽ വരുന്പോൾ കാറിലെത്തിയ അക്രമിസംഘം ബൈക്കിടിച്ചുവീഴ്ത്തി സഞ്ജിത്തിനെ ഭാര്യയുടെ മുന്നിൽവച്ച് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സഞ്ജിത്തിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.രാഷ്ട്രീയ കൊലപാതകമാണെന്നാണ് പ്രാഥമിക സൂചന. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നാലംഗ സംഘമാണ് അക്രമണത്തിന് പിന്നിലെന്ന് പോലീസ് സംശയം പ്രകടിപ്പിച്ചു. ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്ന് ബിജെപി ജില്ലാ നേതൃത്വം ആരോപിച്ചു.
കൊലപാതകത്തിനു പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നും ആരോപണമുണ്ട്.