കൊടി സ്ഥാപിക്കുന്നതിനെ ചൊല്ലിയുള്ള തർക്കം ; യൂ​ത്ത് കോ​ണ്‍​ഗ്ര​സുകാരെ വെ​ട്ടി​വീ​ഴ്ത്തി​  ആ​ര്‍ എ​സ് എ​സുകാർ;  പ്രതികളെ പോലീസ് സംരക്ഷിക്കുന്നുവെന്ന് കോൺഗ്രസ്

വെ​ള്ള​റ​ട: അ​മ്പൂ​രി ചാ​ക്ക​പ്പാ​റ​യി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ കൊ​ടി പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ ആ​തി​വാ​സി​ക​ളാ​യ നാ​ല് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് വെ​ട്ടേ​റ്റ സം​ഭ​വ​ത്തി​ൽ‌ ര​ണ്ട് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ പി​ടി​യി​ലാ​യ​താ​യി സൂ​ച​ന. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ഖി​ല്‍ (24), മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് സു​മ​ത രാ​ജ് (40) മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​നീ​ഷ് (25), വി​ജീ​ഷ് (22) എ​ന്നി​വ​ർ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്.

ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍​സ​യി​ല്‍ ക​ഴി​യു​ന്ന യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ ഡി ​സി സി ​പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ന്‍​ക​ര സ​ന​ല്‍, എ ​ഐ സി ​സി അം​ഗം ആ​ന്‍ സ​ജി​താ റ​സ്സ​ല്‍, സോ​ള​മ​ന്‍ അ​ല​ക്സ് തു​ട​ങ്ങി​യ​വ​ര്‍ സ​ന്ദ​ര്‍​ശി​ച്ചു. നെ​യ്യാ​ര്‍​ഡാം പോ​ലീ​സ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍​സ​യി​ല്‍ ക​ഴി​യു​ന്ന​വ​രി​ല്‍ നി​ന്നും മോ​ഴി​യെ​ടു​പ്പ്ന​ട​ത്തി.

അ​ക്ര​മി​ക​ളേ പോ​ലീ​സ്സ് സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് അന്പൂരി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് മം​ഗ​ല​ശേരി പ​റ​ഞ്ഞു. അ​ക്ര​മി​ക​ൾ​ക്കെ​തി​രേ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല​ങ്കി​ല്‍ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഡി ​സി സി ​പ്ര​സി​ഡ​ന്‍റ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

Related posts