മലപ്പുറം: ആർഎസ്എസ് പ്രകടനത്തിനിടെ മലപ്പുറം പ്രസ്ക്ലബിനു നേരെ ആക്രമണം. ആർഎസ്എസ് പ്രവർത്തകരുടെ ആക്രമണത്തിൽ ചന്ദ്രിക ഫോട്ടോഗ്രാഫർ ഫുഹാദിനു പരിക്കേറ്റു.പ്രകടനത്തിനിടെ ആർഎസ്എസ് പ്രവർത്തകർ ബൈക്ക് യാത്രക്കാരനെ മർദിക്കുന്ന ചിത്രം ഫുഹാദ് പകർത്തിയെന്ന് ആരോപിച്ചായായിരുന്നു ആക്രമണം.
ഇന്ന് 11.30 നായിരുന്നു സംഭവം. പരിക്കേറ്റ ഫുഹാദിനെ മലപ്പുറം സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഞ്ചേരി റോഡിൽ നിന്ന് കുന്നുമ്മൽ ഭാഗത്തേക്ക് വന്ന പ്രകടനത്തിനിടെ ബൈക്കിലെത്തിയ യുവാവിനെ പ്രവർത്തകർ മർദിച്ചത്. ഇയാളുടെ കഴുത്തിൽ പിടിച്ച് തള്ളുകയും മർദിക്കുകയും ചെയ്തു.
മർദ്ദിക്കുന്നത് മൊബൈൽ ഫോണ് ഉപയോഗിച്ച് ചിത്രീകരിക്കാൻ ശ്രമിച്ചപ്പോൾ ഏതാനും പ്രവർത്തകർ പ്രസ്ക്ലബിലേക്ക് അതിക്രമിച്ചു കടക്കുകയും മൊബൈൽ ഫോണ് പിടിച്ചു വാങ്ങിയശേഷം ഫുഹാദിനെ മർദ്ദിക്കുകയുമായിരുന്നു. പോലീസുകാർ നോക്കി നിൽക്കെയാണ് സംഭവം.