പു​സ്ത​ക​മെ​ന്ന ചി​പ്പി​ക്കു​ള്ളി​ൽ…. മ​ധ്യ​പ്ര​ദേ​ശി​ലെ കോ​ള​ജു​ക​ളി​ൽ ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളു​ടെ പു​സ്ത​ക​ങ്ങ​ൾ നി​ർ​ബ​ന്ധ​മാ​ക്കി

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ കോ​ള​ജു​ക​ളി​ൽ ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ൾ എ​ഴു​തി​യ പു​സ്ത​ക​ങ്ങ​ൾ പാ​ഠ്യ​പ​ദ്ധ​തി​യി​ൽ നി​ർ​ബ​ന്ധ​മാ​ക്കി. സം​സ്ഥാ​ന​സ​ർ​ക്കാ​ർ ഇ​തു സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു.

ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വു വി​ഭ​ജ​ന പ്ര​ത്യ​യ​ശാ​സ്ത്രം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്നു പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ആ​രോ​പി​ച്ചു. അ​തേ​സ​മ​യം, ദേ​ശ​വി​രു​ദ്ധ​ങ്ങ​ളാ​യ ആ​ശ​യ​ങ്ങ​ൾ ത​ള്ളി​ക്ക​ള​യു​മെ​ന്നു ബി​ജെ​പി സ​ർ​ക്കാ​ർ നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഡോ. ​ധീ​രേ​ന്ദ്ര ശു​ക്ല സ​ർ​ക്കാ​ർ, സ്വ​കാ​ര്യ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്ക് അ​യ​ച്ച ക​ത്തി​ൽ 88 പു​സ്ത​ക​ങ്ങ​ള​ട​ങ്ങി​യ ഒ​രു സെ​റ്റ് വാ​ങ്ങാ​നാ​ണു നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ർ​എ​സ്എ​സി​ന്‍റെ വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​മാ​യ വി​ദ്യാ​ഭാ​ര​തി​യു​മാ​യി ബ​ന്ധ​മു​ള്ള സു​രേ​ഷ് സോ​ണി, ദി​ന​നാ​ഥ് ബ​ത്ര, ഡി. ​അ​തു​ൽ കോ​ത്താ​രി, ദേ​വേ​ന്ദ്ര റാ​വു ദേ​ശ്മു​ഖ്, സ​ന്ദീ​പ് വാ​സ്‌​ലേ​ക്ക​ർ തു​ട​ങ്ങി​യ പ്ര​മു​ഖ ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ൾ എ​ഴു​തി​യ കൃ​തി​ക​ൾ പ​ട്ടി​ക​യി​ലു​ണ്ട്.പു​സ്ത​ക​ങ്ങ​ൾ കാ​ല​താ​മ​സം കൂ​ടാ​തെ വാ​ങ്ങ​ണ​മെ​ന്നാ​ണ് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം.

Related posts

Leave a Comment