ഇരിട്ടി: കണ്ണൂരിലെ സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തെക്കുറിച്ചും അക്രമത്തെക്കുറിച്ചും അന്വേഷിക്കാൻ ആർഎസ്എസ് നേതാക്കളെ പ്രധാനമന്ത്രി ന്യൂഡൽഹിയിലേക്ക് വിളിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കണ്ണൂരിലെ ആര്‍എഎസ് നേതാവ് വത്സൻ തില്ലങ്കേരി ഉള്‍പ്പെടെയുള്ളവര്‍ പ്രധാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
ആർഎസ്എസ് പ്രവർത്തകരായ അണ്ടല്ലൂരിലെ സന്തോഷ്, പയ്യന്നൂരിലെ ബിജു തുടങ്ങിയ തങ്ങളുടെ പ്രവര്‍ത്തകരെ സിപിഎം ഭരണത്തിന്റെ മറവില്‍ ഏകപക്ഷീയമായി കൊലപ്പെടുത്തുകയും പ്രവർത്തകരെ ആക്രമിക്കുകയും ചെയ്യുന്നതിനാല്‍ രാഷ്ട്രീയപ്രവര്‍ത്തനം സാധ്യമല്ലെന്നും ജീവിക്കാന്‍ സാധിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ജില്ലയില്‍ നിന്ന് ഒരു ആര്‍എസ്എസ് പ്രവര്ത്തകന് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിനെ തുടർന്നാണ് ആര്‍എസ്എസ് നേതാക്കളെ വിളിപ്പിച്ചത്.
വത്സന് തില്ലങ്കേരിക്ക് പുറമെ നേതാക്കളായ സുരേഷ് ബാബു, അഡ്വ.ജയപ്രകാശ്, അഡ്വ. കെ.കെ ബൽറാം എന്നിവരയാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. എന്നാല്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ആര്‍എസ്എസ് നേതാക്കള്‍ പുറത്ത് വിട്ടിട്ടില്ല.