പാനൂർ: സിപിഎം-ബിജെപി അക്രമ രാഷ്ട്രീയം പാനൂർ മേഖലയിൽ അസ്വസ്ഥത പടർത്തുമ്പോഴും ആർഎസ്എസ് പരിപാടിയിൽ സിപിഎം നേതാവിന്റെ സാന്നിധ്യം.
ആർഎസ്എസിന്റെ സേവന വിഭാഗമായ സേവാഭാരതിയുടെ പാനൂർ ഓഫീസ് ഉദ്ഘാടനത്തിന്റെ ഭാഗമായി പാനൂർ യുപി സ്കൂളിൽ നടന്ന പരിപാടിയിലാണ് സിപിഎം പാനൂർ ലോക്കൽ സെക്രട്ടറി കെ.കെ. പ്രേ മൻ പങ്കെടുത്തത്.
സിപിഎം പ്രവർത്തകർക്കു നേരെ നടന്ന അക്രമങ്ങളിൽ ആർഎസ്എസാണെന്ന് സിപിഎം ആരോപിക്കുമ്പോഴും ലോക്കൽ സെക്രട്ടറി പങ്കെടുത്തത് ഏറെ ചർച്ചയായിട്ടുണ്ട്.
പ്രശ്നം പരിഹരിക്കാൻ സിപിഎം ബിജെപി നേതൃത്വത്തെ ഉൾപ്പെടുത്തി പാനൂർ സിഐ വി.വി. ബെന്നിയുടെ നേതൃത്വത്തിൽ ഉഭയകക്ഷി ചർച്ചയും പ്രാദേശിക തലത്തിൽ കമ്മിറ്റികളും രൂപീകരിച്ച് വരുന്നതിനിടയിൽ ആർഎസ്എസ് പരിപാടിയിൽ സിപിഎം നേതാവ് പങ്കെടുത്തത് സമാധാനകാംക്ഷികൾക്ക് ആശ്വാസം പകരുന്നതാണ്.