കണ്ണൂർ: ആര്‍എസ്എസ് ശാഖകളില്‍ പോലീസ് ഉദ്യോഗസ്ഥരെയടക്കം ആക്രമിച്ച് കീഴ്പ്പെടുത്താന്‍ “നിയുദ്ധ” എന്ന പേരില്‍ പരിശീലനം നല്‍കുന്നുണ്ടെന്ന വെളിപ്പെടുത്തല്‍ വന്ന സാഹചര്യത്തില്‍ ആര്‍എസ്എസ് ശാഖകള്‍ പോലീസ് നിരീക്ഷണത്തിന് വിധേയമാക്കണമെന്നും പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്കെ തിരെ നിയമനടപടികള്‍ കൈക്കൊള്ളണമെന്നും സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
“നിയുദ്ധ” പ്രയോഗിച്ച് പോലീസുദ്യോഗസ്ഥരെ അക്രമിച്ച് കീഴ്പ്പെടുത്തും എന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ പ്രഖ്യാപനം രാജ്യത്തെ നിയമവാഴ്ച്ചയോടുള്ള വെല്ലുവിളിയാണ്.”നിയുദ്ധ” എന്നാല്‍ കൈകൊണ്ടും കാല് കൊണ്ടും എതിരാളികളെ അക്രമിച്ച് കീഴ്പ്പെടുത്തുന്ന രീതി എന്നാണര്‍ത്ഥം.
പരസ്യമായി നിയമപാലകരെ ഭീഷണിപ്പെടുത്തിയ ശോഭാ സുരേന്ദ്രനെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.