കൊച്ചി: ആര്‍എസ്എസും മുഖ്യമന്ത്രിയുമായുള്ള പാലമാണ് എഡിജിപിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത്കുമാര്‍ ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന വിവാദത്തില്‍ കൊച്ചിയില്‍ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രകാശ് ജാവദേക്കാറെ കണ്ട ഇ.പി.ജയരാജന്റെ പദവിപോയി. ഇവിടെ ആരുടെ പദവി യാണ് പോകേണ്ടത്. എഡിജിപിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് എന്തിനാണ്.
പൂരം കലക്കി തൃശൂരില്‍ ബിജെപിയെ ജയിപ്പിച്ചതും ഈ രഹസ്യ ധാരണയുടെ ഭാഗമാണെന്നും ചെന്നിത്തല പറഞ്ഞു. തൃശൂര്‍ പൂരം അട്ടിമറിച്ചെന്ന ആരോപണത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വെല്ലുവിളിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.