വെമ്പായം: മദപരുത്ത് ആര്‍എസ്എസ്- സിപിഎം സംഘര്‍ഷം. ഏഴുപേർക്ക് പരിക്കേറ്റ സംഘർഷത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.സിപിഎം ബ്രാഞ്ച് സെക്രട്ടറി സുരേഷ്, വിപിന്‍, വിഘ്നേഷ് സുധി ഡെന്നീസ് എന്നിവര്‍ക്കും ആര്‍എസ്എസ് പ്രവര്‍ത്തകരായ ജിതിന്, രാഹുല്‍ എന്നിവര്‍ക്കുമാണ് പരിക്കേറ്റത്.
സംഭവത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകരും ഒരു സിപിഎം പ്രവര്‍ത്തകനുമാണ് അറസ്റ്റിലായത്. കഴിഞ്ഞ രാത്രി എട്ടിനായിരുന്നു സംഭവം. ഒരു മാസം മുന്‍പ് പ്രദേശത്ത് ബിഎംഎസ് സഥാപിച്ചിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ആരോ കരി ഓയില്‍ ഒഴിച്ചിരുന്നു.
ഇതിനു പിന്നിൽ സിപിഎം പ്രവര്‍ത്തകരാണെന്നാണ് ആർഎസ്എസ് പ്രവര്‍ത്തകരുടെ ആരോപണം. ഇതിനിടയില്‍ ബ്രാഞ്ച് സമ്മേളനങ്ങളോടനുബന്ധിച്ച് പ്രദേശത്തെ ഒരു ചുമടുതാങ്ങിയും സമീപ പ്രദേശങ്ങളും സിപിഎം പ്രവര്‍ത്തകര്‍ വൃത്തിയാക്കുകയും വെള്ളയടിക്കുകയും ചെയ്തിരുന്നു.
ഇതില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സംഘടനയുടെ പേര് എഴുതിയെന്ന് ആരോപിച്ച് ഇരു വിഭാഗവും തമ്മില്‍ വാക്കേറ്റവുമുണ്ടായിരുന്നു.കഴിഞ്ഞ ദിവസം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മദപുരത്ത് മാര്‍ച്ച് നടത്തിയതിനു പിന്നാലെ ഇരുവിഭാഗം ഏറ്റുമുട്ടുകയായിരുന്നു.
വെഞ്ഞാറമൂട് വട്ടപ്പാറ, പാങ്ങോട്, പോത്തന്‍കോട്,നെടുമങ്ങാട് സ്റ്റേഷനുകളില്‍ നിന്ന് പോലീസെത്തിയാണ് സംഘര്‍ഷം നിയന്ത്രിച്ചത്. പരിക്കേറ്റവർ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപുത്രിയില്‍ ചികിത്സയിലാണ്അറസ്റ്റിലായവരെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസ് കാവല്‍ ശക്തമാക്കി.