പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകം; കോട്ടയം മുണ്ടക്കയത്തെ ബേക്കറി വളഞ്ഞ് പാലക്കാട് പോലീസ്;  സംഭവം അറിഞ്ഞ് ഞെട്ടി  ബേക്കറി ഉടമയും സഹപ്രവർത്തകരും

 

മു​ണ്ട​ക്ക​യം:  പാ​ല​ക്കാ​ട് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു മു​ണ്ട​ക്ക​യ​ത്തെ ബേ​ക്ക​റി ജീ​വ​ന​ക്കാ​ര​ന്‍റെ അ​റ​സ്റ്റ് ക​ട​യു​ട​മ​യെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രെ​യും ഞെ​ട്ടി​ച്ചു. 

ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് പാ​ല​ക്കാ​ട് പോ​ലീ​സ് ബേ​ക്ക​റി ജീ​വ​ന​ക്കാ​ര​ൻ താ​മ​സി​ച്ചി​രു​ന്ന മു​ണ്ട​ക്ക​യം ബി​എ​സ്എ​ൻ​എ​ല്ലി​നു എ​തി​ർ​വ​ശ​ത്തു​ള്ള കെ​ട്ടി​ടം വ​ള​ഞ്ഞ് ബേ​ക്ക​റി ജീ​വ​ന​ക്കാ​ര​നാ​യ പാ​ല​ക്കാ​ട് സ്വ​ദേ​ശി സു​ബൈ​ർ, ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ നെ​ൻ​മാ​റ സ്വ​ദേ​ശി​ക​ളാ​യ സ​ലാം,  ഇ​സ്ഹാ​ക് എ​ന്നി​വ​രെ പി​ടി​കൂ​ടി​യ​ത്. 

സു​ബൈ​ർ മു​ണ്ട​ക്ക​യ​ത്തെ ബേ​ക്ക​റി​യി​ൽ  ജോ​ലി​ക്ക് എ​ത്തി​യി​ട്ടു നാ​ലു​മാ​സം മാ​ത്ര​മേ ആ​യി​രു​ന്നു​ള്ളൂ. എ​ല്ലാ​വ​രോ​ടും സൗ​മ്യ​മാ​യി പെ​രു​മാ​റു​ന്ന പ്ര​കൃ​ത​മാ​യി​രു​ന്നെ​ന്നും, പോ​ലീ​സ് ഇ​ദ്ദേ​ഹ​ത്തെ പി​ടി​കൂ​ടി എ​ന്ന വാ​ർ​ത്ത ഞെ​ട്ടി​ച്ചെ​ന്നും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. 

ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന സ​ലാം, ഇ​സ​ഹാ​ക്ക് എ​ന്നി​വ​ർ ഒ​ളി​വി​ൽ താ​മ​സി​ക്കാ​നാ​യി മു​ണ്ട​ക്ക​യ​ത്ത് എ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. ഇ​വ​ർ മു​ണ്ട​ക്ക​യ​ത്തെ​ത്തി മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ത​ന്നെ  പോ​ലീ​സ് പി​ടി​യി​ലാ​യി. 

  എ​റ​ണാ​കു​ള​ത്തു​നി​ന്നും വ​രു​ന്പോ​ൾ സ​ലാം, ഇ​സ്ഹാ​ഖ് എ​ന്നി​വ​ർ​ക്കൊ​പ്പം മ​റ്റൊ​രാ​ൾ​കൂ​ടി ഉ​ണ്ടാ​യി​രു​ന്ന​താ​യും എ​ന്നാ​ൽ ഇ​യാ​ൾ പോ​ലീ​സ് പി​ടി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​താ​യും പ​റ​യ​പ്പെ​ടു​ന്നു. 

   പാ​ല​ക്കാ​ട് നി​ന്നു​ള്ള പ്ര​ത്യേ​ക പോ​ലീ​സ് സം​ഘം നേ​രി​ട്ടെ​ത്തിയാണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.  

 

Related posts

Leave a Comment