മലപ്പുറം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ രൂക്ഷ വിമർശനവുമായി പി.വി. അൻവർ എംഎൽഎ. ആർഎസ്എസുമായി വി.ഡി. സതീശൻ ധാരണയുണ്ടാക്കിയെന്ന് അൻവർ വ്യക്തമാക്കി. തൃശൂരിൽ സുരേഷ്ഗോപിയെ ജയിപ്പിക്കാമെന്നായിരുന്നു ധാരണയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുനർജനി കേസിൽ നിന്ന് സതീശന് രക്ഷപ്പെടുന്നതിനു വേണ്ടി ബിജെപിയുടെ സഹായം ആവശ്യമായിരുന്നു. കേസിൽ ഇഡി അന്വേഷണം ഒഴിവാക്കാനാണ് സതീശൻ ആർഎസ്എസുമായി ധാരണയുണ്ടാക്കിയതെന്ന് പി.വി. അൻവർ ആരോപിച്ചു. മലപ്പുറത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.