ക്ഷേ​ത്ര​ത്തി​ൽ ആ​ർ​എ​സ്എ​സ് യോ​ഗം; 30 പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേ​സ്; സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യ പ​രാ​തിയിലാണ് നടപടി

കൊ​ച്ചി: ക്ഷേ​ത്ര​ത്തി​ൽ ആ​ർ​എ​സ്എ​സ് യോ​ഗം ചേ​ർ​ന്ന​തി​ന് 30 പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേ​സ്. മ​ര​ട് ശി​വ​ക്ഷേ​ത്ര​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം ആ​ർ​എ​സ്എ​സ് സാം​ഘി​ക് ചേ​ർ​ന്നി​രു​ന്നു. ഇ​തി​നെ​തി​രേ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു കേ​സ്.

ദേ​വ​സ്വം ബോ​ർ​ഡി​നു കീ​ഴി​ലു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ൽ ആ​ർ​എ​സ്എ​സ് സാം​ഘി​ക് ഉ​ൾ​പ്പെ​ടെ​ലു​ള്ള യോ​ഗ​ങ്ങ​ൾ ചേ​ര​രു​തെ​ന്ന ഉ​ത്ത​ര​വ് ലം​ഘി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

Related posts