അലിഗഡ്: കോണ്‍ഗ്രസ് നേതാവ് നവജോത് സിംഗ് സിദ്ധു, നടൻമാരായ നസ്റുദ്ദീൻ ഷാ. അമീർ ഖാൻ ഇവരൊക്കെ രാജ്യദ്രോഹികളാണെന്ന വിവാദ പരാമർശവുമായി ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാർ. ഈ പറഞ്ഞവരൊക്കെ സമൂഹത്തിലെ ഉന്നതരും മികച്ച അഭിനേതാക്കളുമായിരിക്കാം എന്നാൽ രാജ്യദ്രോഹികളായ ഇവർ ബഹുമാനം അർഹിക്കുന്നില്ലെന്നും ഇന്ദ്രേഷ് കുമാർ പറഞ്ഞു.
അജ്മൽ കസബ്, യാക്കൂബ് മേമൻ തുടങ്ങിയവരെ പോലുള്ള ഭീകരരെ പിന്തുടരുന്ന യുവാക്കളെയല്ല നമ്മൾക്കു വേണ്ടത്. മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാമിന്റെ പാത പിന്തുടരുന്നവരെയാണ് ഈ രാജ്യത്തിന് ആവശ്യം. അയോധ്യ കേസ് തുടർച്ചയായി നീട്ടിക്കൊണ്ടുപോകുന്നതിനു പിന്നിൽ കോണ്‍ഗ്രസും ഇടതുപക്ഷവും മതവർഗീയ പാർട്ടികളും ചില ജഡ്ജിമാരുമാണെന്നും ഇന്ദ്രേഷ് കുമാർ കൂട്ടിച്ചേർത്തു.