കൊല്ലം: ഉത്സവത്തിന്റെ ഭാഗമായി നടത്തിയ ഗാനമേളയിൽ ആര്എസ്എസ് ഗണഗീതം പാടിയെന്ന പരാതിയിൽ പോലീസ് കേസെടുത്തു. കോട്ടുക്കൽ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടത്തിയ ഗാനമേളയിലാണ് ഗണഗീതം പാടിയത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള കോട്ടുക്കൽ മഞ്ഞിപ്പുഴ ശ്രീഭഗവതി, ഭദ്രകാളി ക്ഷേത്രത്തിൽ ശനിയാഴ്ച രാത്രി നടന്ന ഗാനമേളയാണ് വിവാദത്തിലായത്. കോട്ടുക്കൽ സ്വദേശി പ്രതിൻരാജിന്റെ പരാതിയിൽ കടയ്ക്കൽ പോലീസാണ് കേസെടുത്തത്.
നാഗർകോവിൽ നൈറ്റ് ബേർഡ്സ് എന്ന ഗാനമേള ട്രൂപ്പിലെ പാട്ടുകാരാണ് കേസിൽ ഒന്നാം പ്രതി. ക്ഷേത്ര ഉപദേശക സമിതി അംഗങ്ങൾക്കെതിരെയും ഉത്സവ കമ്മിറ്റിക്കെതിരെയും കേസെടുത്തു. ഗാനമേളയിൽ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിനെ പ്രകീർത്തിക്കുന്ന ഗാനം പാടിയെന്നാണ് എഫ്ഐആറിലുള്ളത്.
ഹെഡ്ഗേവാറിനെ പ്രകീർത്തിക്കുന്ന ഗാനം: ഗാനമേളയിൽ ആര്എസ്എസ് ഗണഗീതം; കേസെടുത്ത് പോലീസ്
