പൊൻകുന്നം: നീതി നടപ്പാക്കിയ ജോയിന്റ് ആർടി ഓഫീസ് ഉദ്യോഗസ്ഥരെ കള്ളക്കേസിൽ കുടുക്കിയെന്ന് ഡ്രൈവിംഗ് സ്കൂൾ അസോസിയേഷൻ ആരോപിച്ചു. ജോയിന്റ് ആർടിഒ പി.ബി. പദ്മകുമാർ, എംവിഐ സുരേഷ്കുമാർ എന്നിവരെ സസ്പെൻഡ് ചെയ്ത നടപടിയിൽ അസോസിയേഷൻ പ്രതിഷേധിച്ചു.
ഓഗസ്റ്റ് ആറിന് ഓഫീസിലുണ്ടായ അതിക്രമത്തിന്റെ പേരിൽ പോലീസിൽ പരാതി നൽകിയിരുന്നു. ഈ കേസിൽ റിമാൻഡിലായ രാഷ്ട്രീയ നേതാവിന്റെ ഭാര്യ 15ന് നൽകിയ അടിസ്ഥാനരഹിതമായ പരാതിയുടെ പേരിലാണിപ്പോൾ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്.
ഒൗദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ഉദ്യോഗസ്ഥർക്കെതിരെ കള്ളക്കേസുകൾ കൊടുക്കുകയും ചെയ്യുന്നവർക്കെതിരെയാണ് നടപടി വേണ്ടതെന്ന് യോഗം ആവശ്യപ്പെട്ടു. അസോസിയേഷൻ പ്രസിഡന്റ് സണ്ണി സെൻറ ജൂഡ് അധ്യക്ഷത വഹിച്ചു. റെജി നാഷണൽ, രാജശേഖരൻ അപ്പൂസ്, സലിം വിക്ടറി തുടങ്ങിയവർ പ്രസംഗിച്ചു.