കൊച്ചി: ആർടിപിസിആർ പരിശോധന നിരക്ക് കുറച്ച സർക്കാർ നടപടിയെ അഭിനന്ദിച്ച് ഹൈക്കോടതി. ടെസ്റ്റുകൾ ആവശ്യസേവന നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ സർക്കാരിന് തീരുമാനം എടുക്കാമെന്നും കോടതി നിർദേശിച്ചു.
പരിശോധന നിരക്ക് കുറയ്ക്കണം എന്നാവശ്യപ്പെട്ട് ലഭിച്ച ഹർജികൾ കോടതി തീർപ്പാക്കി. നിരക്ക് കുറച്ച് ഉത്തരവ് ഇറങ്ങിയെന്ന് സർക്കാർ കോടതിയെ ബോധ്യപ്പെടുത്തി.

അതേസമയം, സ്വകാര്യ ആശുപത്രിയിൽ കോവിഡ് ചികിത്സയ്ക്ക് അമിത ഫീസ് ഈടാക്കുന്നതിനെതിരായ ഹർജി പരിഗണിച്ച ഹൈക്കോടതി, ഇത് ഏറെ ഗൗരവമുള്ള വിഷയമാണെന്ന് നിരീക്ഷിച്ചു.
രണ്ടാം തരംഗം കൂടുതൽ ആളുകളെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കും. അതിനാൽ സർക്കാർ ഒരു പോളിസി കൊണ്ടുവരുന്നതാണ് ഉചിതമെന്നും കോടതി വ്യക്തമാക്കി.