ഹരിപ്പാട്: അടിക്കടിയെന്നോണം കോവിഡ് രോഗികളുടെ എണ്ണം കൂടിയിട്ടും സര്‍ക്കാര്‍ ലാബുകളില്‍ നടത്തുന്ന ടെസ്റ്റുകളുടെ ഫലമറിയാന്‍ കാലതാമസമായതോടെ ആളുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി സ്വകാര്യ ലാബുകളില്‍ തടിച്ചുകൂടുന്നു.
പട്ടണത്തിലെപ്രധാനസ്വകാര്യ ലാബുകളിലാണ് പരിശോധനകള്‍ നടക്കുന്നത്. ഇവിടങ്ങളില്‍ ക്രമാതീതമായി ആള്ക്കാര് തടിച്ചുകൂടിയിട്ടും ബന്ധപ്പെട്ടവര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്.
അതുപോലെ സര്‍ക്കാര്‍ സൗജന്യമായി ചെയ്യുന്ന ടെസ്റ്റുകളായ ആന്റിജന്‍ 300മുതല്‍ 500രൂപവരേയും,ആര്‍ടിപിസിആര്‍ ന്1,500മുതല്‍1,700 വരേയും വാങ്ങുന്നുണ്ട്.സര്‍ക്കാരിന്റെ പുതിയ ഉത്തരവ്കഴിഞ്ഞദിവസംവന്നിരുന്നു.
ആര്ടിപിസിആര്ടെസ്റ്റിന് 1,700രൂപയില്‍ നിന്ന് 500രൂപയായി കുറച്ചിരുന്നു. ഇത് വകവയ്ക്കാതെയാണ്പഴയ തുകവീണ്ടും ഈടാക്കുന്നത്.
കാര്‍ത്തികപ്പള്ളി താലൂക്കില്‍ ഹരിപ്പാട്, കായംകുളം താലൂക്കാശുപത്രിയിലുംആറാട്ടുപുഴ, ചെറുതന, മുതുകുളം, തൃക്കുന്നപ്പുഴ, വീയപുരം എന്നീ കുടുംബാരോഗ്യകേന്ദ്രങ്ങളിലും ചേപ്പാട്, ചിങ്ങോലി, ഹരിപ്പാട്, കാര്‍ത്തികപ്പള്ളി, കരുവാറ്റ, പള്ളിപ്പാട്, പത്തിയൂര്‍ എന്നീ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലുമാണ് ദിനംപ്രതി ടെസ്റ്റുകള്‍ നടത്തുന്നത്.
പരിശീലനം ലഭിച്ച പ്രത്യേക വിംഗുകളാണ് ടെസ്റ്റ് നടത്തുന്നത്. ആന്റിജന്‍ ടെസ്റ്റിന്റെ പരിശോധനകള്‍ ഇവിടെ വച്ചുതന്നെ നടത്തുന്നതിനാല്‍ ഫലം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അറിയാന്‍ കഴിയും. എന്നാല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റുകളുടെ പരിശോധന വണ്ടാനം വൈറോളജി ലാബിലാണ് നടത്തുന്നത്.
ജില്ലയിലെ എല്ലാ ആതുരാലയങ്ങളില്‍ നിന്നും എടുക്കുന്ന സ്രവപരിശോധന ഇവിടെ നടക്കുന്നതിനാല്‍ ദിനംപ്രതിയെന്നോണം ആയിരക്കണക്കിന് ടെസ്റ്റുകളുടെ പരിശോധനകള്‍ നടത്തേണ്ടതായിയുണ്ട്.
ടെസ്റ്റുകളുടെ ആധിക്യം കാരണം കോട്ടയം ജില്ലയിലെ ലാബുകളിലുംപരിശോധനനടത്തിയിട്ടും ഫലമറിയാന്‍ ആഴ്ചകളോളം വേണ്ടി വരുന്നത് പൊതുജനങ്ങളില്‍ ആശങ്കക്ക് വഴിയൊരുക്കുന്നുണ്ട്.
ആര്‍ടിപിസിആര്‍ ടെസ്റ്റുകളുടെ ഫലം കാത്തിരിക്കുന്നവരോട് ആന്റിജന്‍ ടെസ്റ്റ് നടത്താനാണ് ഇപ്പോഴത്തെ നിര്‍ദേശം. ടെസ്റ്റ് കഴിഞ്ഞ് പുറത്തിറങ്ങരുതെന്നും, സ്വയം നിരീക്ഷണത്തിലിരിക്കണമെന്ന ആരോഗ്യപ്രവര്‍ത്തകരുടെ മുന്നറിയിപ്പും ഫലമറിയുമ്പോള്‍ പോസിറ്റീവ് ആകുന്ന ആളുകള്‍ ആഴ്ച്ചകളോളം ഹോംക്വാറന്റൈനില്‍ പിന്നീടും ഇരിക്കണമെന്ന നിര്‍ദേശം.
രോഗവ്യാപനം തടയാന്‍ കഴിയുമെങ്കിലും, കോവിഡ് കാലത്തെ സാമ്പത്തികപ്രതിസന്ധി സാധാരണ കുടുംബങ്ങളെ പട്ടിണിയിലാക്കുകയാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
കോവിഡ് രോഗികള്‍ ക്രമാതീതമായി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ താലൂക്കാശുപത്രികള്‍ കേന്ദ്രീകരിച്ചെങ്കിലും ആധൂനികസജ്ജീകരണങ്ങളോടു കൂടിയലാബുകള് അനുവദിക്കാന്‍ ആരോഗ്യവകുപ്പും, സംസ്ഥാന സര്‍ക്കാരും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യം ശക്തമാകുകയാണ്.