ഇതര റബർ ഉത്പാദകരാജ്യങ്ങളെ സമ്മർദത്തിലാഴ്ത്തിയ പ്രഖ്യാപനം

വിപണി വിശേഷം / കെ.ബി. ഉദയഭാനു

താ​യ്‌​ല​ൻ​ഡി​ന്‍റെ റ​ബ​ർ ഉ​ത്പാ​ദ​നം ഈ ​വ​ർ​ഷം ഉ​യ​രു​മെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ൽ ഇ​ത​ര ഉ​ത്പാ​ദ​ക​രാ​ജ്യ​ങ്ങ​ളു​ടെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ വീ​ണ്ടും തെ​റ്റി​ക്കും. ആ​ഗോ​ള​വി​പ​ണി​യി​ൽ റ​ബ​ർ വി​റ്റ​ഴി​ക്കാ​ൻ വീ​ണ്ടും മ​ത്സ​ര​സാ​ധ്യ​ത. വി​ഷു വ​രെ നാ​ളി​കേ​രോ​ത്പ​ന്ന​ങ്ങ​ളെ താ​ങ്ങി​നി​ർ​ത്താ​ൻ വ്യ​വ​സാ​യി​ക​ൾ ശ്ര​മം തു​ട​ങ്ങി. വി​ല കു​റ​ഞ്ഞ കു​രു​മു​ള​ക് ഇ​റ​ക്കു​മ​തി​ക്ക് ക​ടി​ഞ്ഞാ​ണി​ടു​ന്നു. സ്വ​ർ​ണം ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന​ ത​ല​ത്തി​ൽ.

റ​ബ​ർ

ആ​ഗോ​ള റ​ബ​ർ​വി​പ​ണി വീ​ണ്ടും ആ​ശ​ങ്ക​യി​ൽ. റ​ബ​ർ ഉ​ത്പാ​ദ​നം കു​റ​ച്ച് മാ​ർ​ക്ക​റ്റി​നു പു​തു​ജീ​വ​ൻ പ​ക​രു​മെ​ന്ന പ്ര​ഖ്യാ​പ​നം പു​റ​ത്തു​വ​ന്ന് ഒ​രാ​ഴ്ച പി​ന്നി​ടും​മു​ന്പേ താ​യ്‌​ല​ൻ​ഡ് ന​ട​പ്പു​വ​ർ​ഷം ഉ​ത്പാ​ദ​നം എ​ട്ടു ശ​ത​മാ​നം ഉ​യ​രു​മെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട​ത് ഏ​ഷ്യ​യി​ലെ ഇ​ത​ര ഉ​ത്പാ​ദ​ക​രാ​ജ്യ​ങ്ങ​ളെ ഞെ​ട്ടി​ച്ചു. ഇ​ന്ത്യ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ൾ വ​ർ​ഷ​ത്തി​ന്‍റെ ര​ണ്ടാം പ​കു​തി​യി​ൽ റ​ബ​റി​ൽ ഉ​ണ​ർ​വു പ്ര​തീ​ക്ഷി​ച്ചി​രു​ന്നു.

താ​യ്‌​ല​ൻ​ഡി​ന്‍റെ ഉ​ത്പാ​ദ​നം ഉ​യ​രു​ന്ന​തി​നൊ​പ്പം ക​യ​റ്റു​മ​തി​യും വ​ർ​ധി​ക്കും. അ​താ​യ​ത്, വ​ർ​ഷ​ത്തി​ന്‍റെ ര​ണ്ടാം പ​കു​തി​യി​ൽ മു​ഖ്യ ഉ​ത്പാ​ദ​ക​രാ​ജ്യ​ങ്ങ​ൾ ച​ര​ക്കു വി​ൽ​ക്കാ​ൻ മ​ത്സ​രി​ക്കു​മെ​ന്ന് സാ​രം.

ജ​നു​വ​രി-​മാ​ർ​ച്ച് കാ​ല​യ​ള​വി​ൽ രാ​ജ്യാ​ന്ത​ര​വി​ല ഉ​യ​ർ​ത്താ​ൻ താ​യ്‌​ല​ൻ​ഡും ഇ​ന്തോ​നേ​ഷ്യ​യും മ​ലേ​ഷ്യ​യും ചേ​ർ​ന്ന് മൂ​ന്ന​ര ല​ക്ഷം ട​ണ്‍ റ​ബ​റി​ന്‍റെ ക​യ​റ്റു​മ​തി വെ​ട്ടി​ക്കു​റ​ച്ചി​ട്ടും ടോ​ക്കോ​മി​ൽ കി​ലോ​ഗ്രാ​മി​ന് 200 യെ​ന്നി​ലേ​ക്ക് ഉ​യ​രാ​നാ​യി​ല്ല. അ​ടു​ത്ത മാ​സം മു​ത​ൽ ഈ ​മൂ​ന്നു രാ​ജ്യ​ങ്ങ​ൾ വി​പ​ണി​യി​ൽ സ​ജീ​വ​മാ​കും. പോ​യ വാ​രം റ​ബ​ർ കി​ലോ​ഗ്രാ​മി​ന് 190 യെ​ന്നി​ൽ​നി​ന്ന് 175ലേ​ക്കു താ​ഴ്ന്ന​ത് സിം​ഗ​പ്പൂ​ർ, ചൈ​നീ​സ്, ഇ​ന്ത്യ​ൻ വി​പ​ണി​ക​ളെ ത​ള​ർ​ത്തി.

സം​സ്ഥാ​ന​ത്ത് വേ​ന​ൽ​മ​ഴ ല​ഭ്യ​മാ​യെ​ങ്കി​ലും ടാ​പ്പിം​ഗ് പു​ന​രാ​രം​ഭി​ക്കാ​ൻ ജൂ​ണ്‍ വ​രെ കാ​ത്തി​രി​ക്കേ​ണ്ടി​വ​രും. ഷീ​റ്റ് വി​ല താ​ഴ്ന്ന​തി​നാ​ൽ തി​ര​ക്കി​ട്ട് തോ​ട്ട​ങ്ങ​ളി​ലേ​ക്കു തി​രി​യാ​ൻ വ​ലി​യോ​രു വി​ഭാ​ഗം ക​ർ​ഷ​ക​ർ ത​യാ​റാ​വി​ല്ല.

എ​ന്നാ​ൽ, ചെ​റു​കി​ട​ക്കാ​ർ ഈ​സ്റ്റ​ർ ക​ഴി​യു​ന്ന​തോ​ടെ വെ​ട്ട് പു​ന​രാ​രം​ഭി​ക്കാം. വ്യ​വ​സാ​യി​ക​ൾ നി​ര​ക്കി​ടി​ച്ചാ​ണ് ഷീ​റ്റ് കൈ​ക്ക​ലാ​ക്കി​യ​ത്. ഓ​ഫ് സീ​സ​ണാ​യ​തി​നാ​ൽ വി​പ​ണി​ക​ൾ ച​ര​ക്കു​ക്ഷാ​മ​ത്തി​ന്‍റെ പി​ടി​യി​ലാ​ണ്. ട​യ​ർ ക​ന്പ​നി​ക​ൾ നാ​ലാം ഗ്രേ​ഡ് റ​ബ​ർ​വി​ല 400 രൂ​പ ഇ​ടി​ച്ച് 12,000നു ​സം​ഭ​രി​ച്ചു. അ​ഞ്ചാം ഗ്രേ​ഡ് 12,200ൽ​നി​ന്ന് 11,800 രൂ​പ​യാ​യി. ലാ​റ്റ​ക്സി​ന് 500 രൂ​പ ഇ​ടി​ഞ്ഞ് 7,800ൽ ​വ്യാ​പാ​രം ന​ട​ന്നു.

കു​രു​മു​ള​ക്

വി​ല ​കു​റ​ഞ്ഞ വി​ദേ​ശ​ കു​രു​മു​ള​കി​ന്‍റെ ക​ട​ന്നാ​ക്ര​മ​ണം ത​ട​യാ​ൻ കേ​ന്ദ്രം ക​ർ​ശ​ന ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. ക​ർ​ഷ​ക​ർ​ക്കും താ​ങ്ങു പ​ക​രാ​ൻ കി​ലോ 500 രൂ​പ​യി​ൽ താ​ഴ്ന്ന വി​ല​യു​ള്ള കു​രു​മു​ള​കി​ന്‍റെ ഇ​റ​ക്കു​മ​തി ഡി​സം​ബ​ർ മു​ത​ൽ നി​രോ​ധി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, കൃ​ത്രി​മ​മാ​ർ​ഗ​ങ്ങ​ളി​ലൂടെ ഇ​റ​ക്കു​മ​തി ന​ട​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന​ക​ൾ ക​ർ​ക​ശ​മാ​ക്കു​ന്ന​ത്.

 

അ​ന്താ​രാ​ഷ്‌​ട്ര മാ​ർ​ക്ക​റ്റി​ൽ കു​രു​മു​ള​ക് കി​ലോ​ഗ്രാ​മി​ന് 250 രൂ​പ​യി​ലേ​ക്കു താ​ഴ്ന്ന​ത് ഇ​റ​ക്കു​മ​തി ഉ​യ​ർ​ത്തി. സ​ത്ത് നി​ർ​മാ​താ​ക്ക​ളാ​ണ് മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​മാ​ക്കാ​ൻ വി​ദേ​ശ​ കു​രു​മു​ള​ക് കൂ​ടു​ത​ലാ​യി എ​ത്തി​ക്കു​ന്ന​ത്. ഇ​വി​ടെ വി​ള​വെ​ടു​പ്പു ന​ട​ക്കു​ന്ന​തി​നാ​ൽ പു​തി​യ കു​രു​മു​ള​കി​ന്‍റെ ല​ഭ്യ​ത ഉ​യ​ർ​ന്നു. കൊ​ച്ചി​യി​ൽ അ​ണ്‍ഗാ​ർ​ബി​ൾ​ഡ് കു​രു​മു​ള​ക് 37,800 രൂ​പ​യി​ലും ഗാ​ർ​ബി​ൾ​ഡ് കു​രു​മു​ള​ക് 39,800 രൂ​പ​യി​ലു​മാ​ണ്.

വെ​ളി​ച്ചെ​ണ്ണ

നാ​ളി​കേ​ര വി​ള​വെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്നു. ഗ്രാ​മീ​ണ​മേ​ഖ​ല​ക​ളി​ൽ തേ​ങ്ങ​യു​ടെ ല​ഭ്യ​ത ഉ​യ​ർ​ന്നു. വ​ൻ​കി​ട മി​ല്ലു​ക​ൾ കൊ​പ്ര സം​ഭ​രി​ക്കാ​ൻ രം​ഗ​ത്തു​ണ്ടെ​ങ്കി​ലും വി​ല 11,540ൽ ​സ്റ്റെ​ഡി​യാ​ണ്. ഇ​തു​മൂ​ലം വെ​ളി​ച്ചെ​ണ്ണ 17,200ൽ ​നി​ല​കൊ​ണ്ടു. ഉ​ത്സ​വ​ദി​ന​ങ്ങ​ൾ അ​ടു​ത്ത​തി​നാ​ൽ വെ​ളി​ച്ചെ​ണ്ണ​യ്ക്കു പ്ര​ാദേ​ശി​ക ആ​വ​ശ്യം ഉ​യ​രും. കൊ​പ്ര​യ്ക്ക് താ​ങ്ങു പ​ക​ർ​ന്ന് സ്റ്റോ​ക്കു​ള്ള എ​ണ്ണ വി​റ്റ​ഴി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ത​മി​ഴ്നാ​ട്ടി​ലെ മി​ല്ലു​കാ​ർ. വി​ഷു വ​രെ വി​പ​ണി​യി​ലെ ചൂ​ട് നി​ല​നി​ർ​ത്ത​നാ​വു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് വ്യ​വ​സാ​യി​ക​ൾ.

ഏ​ലം

ഏ​ലം വി​ള​വെ​ടു​പ്പ് അ​വ​സാ​നി​ക്കു​ന്നു. ഒ​ട്ടു​മി​ക്ക തോ​ട്ട​ങ്ങ​ളി​ൽ​നി​ന്നും ഉ​ത്പാ​ദ​ക​ർ പി​ന്മാ​റി​യ​തി​നാ​ൽ ലേ​ല​കേ​ന്ദ്ര​ങ്ങ​ളി​ൽ ച​ര​ക്കു​വ​ര​വ് ചു​രു​ങ്ങി. ഈ​സ്റ്റ​ർ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഈ ​വാ​രം ര​ണ്ടാം പ​കു​തി​യി​ൽ വാ​ങ്ങ​ലു​കാ​ർ അ​ക​ന്നാ​ൽ വി​ല​ക്ക​യ​റ്റ​ത്തെ അ​തു ബാ​ധി​ക്കും. മി​ക​ച്ച​യി​നം ഏ​ല​ക്ക കി​ലോ 1273 രൂ​പ വ​രെ ക​യ​റി. ഇ​ട​വ​പ്പാ​തി​യു​ടെ വ​ര​വോ​ടെ ഉ​ത്പാ​ദ​ക​മേ​ഖ​ല വീ​ണ്ടും സ​ജീ​വ​മാ​കും.

സ്വ​ർ​ണം

സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ൽ. 22,440 രൂ​പ​യി​ൽ വി​പ​ണ​നം തു​ട​ങ്ങി​യ പ​വ​ൻ 22,520ലേ​ക്കും തു​ട​ർ​ന്ന് 22,640ലേ​ക്കും ക​യ​റി. വെ​ള്ളി​യാ​ഴ്ച 22,760 രൂ​പ​യാ​യി ഉ​യ​ർ​ന്ന സ്വ​ർ​ണം ശ​നി​യാ​ഴ്ച 22,840 രൂ​പ​യി​ലാ​ണ്. ഒ​രു ഗ്രാ​മി​ന്‍റെ വി​ല 2,855 രൂ​പ​യാ​യി. അ​ന്താ​രാ​ഷ്‌​ട്ര മാ​ർ​ക്ക​റ്റി​ലും സ്വ​ർ​ണം തി​ള​ങ്ങി. ന്യൂ​യോ​ർ​ക്കി​ൽ ട്രോ​യ് ഒൗ​ണ്‍സ് സ്വ​ർ​ണം 1,313 ഡോ​ള​റി​ൽ​നി​ന്ന് 1351 വ​രെ ഉ​യ​ർ​ന്നു. വ്യാ​പാ​രം അ​വ​സാ​നി​ക്കു​ന്പോ​ൾ നി​ര​ക്ക് 1,347 ഡോ​ള​റി​ലാ​ണ്.

Related posts