പുനലൂർ:കേന്ദ്രസർക്കാരിന്റെ ഇറക്കുമതി നയം മൂലം റബർ കർഷകർ ആത്മഹത്യയുടെ വക്കിലാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആരോപിച്ചു. റീഹാബിലിറ്റേഷൻ പ്ലാന്റേഷൻ സ്റ്റാഫ് യൂണിയൻ ഐഎൻടിയുസി വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു എംപി.
റീഹാബിലിറ്റേഷൻ റബർ പ്ലാന്റേഷൻ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ പോലും നിലനിൽപ്പിനായുള്ള ശ്രമത്തിലാണ്. കാർഷിക മേഖലയും കടുത്ത പ്രതിസന്ധി നേരിടുകയാണ്. കേന്ദ്രസർക്കാർ ജനവിരുദ്ധ നയങ്ങൾ പിന്തുടരുകയാണെന്നും കൊടിക്കുന്നിൽ സുരേഷ് ആരോപിച്ചു. യൂണിയൻ പ്രസിഡന്റ് പുനലൂർ മധു അധ്യക്ഷത വഹിച്ചു.
യുഡിഎഫ് ചെയർമാൻ കരിക്കത്തിൽ പ്രസേന്നൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ. ശശിധരൻ, ഏരൂർ സുഭാഷ്, സഞ്ജു ബുഖാരി, പുനലൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് നെൽസൺ സെബാസ്റ്റ്യൻ, സി.വിജയകുമാർ, കെ. കെ. കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു. വിരമിച്ച യൂണിയൻ അംഗങ്ങളെയും മികച്ച പരീക്ഷാ വിജയം നേടിയ യൂണിയനംഗങ്ങളുടെ കുട്ടികളെയും യോഗത്തിൽ അനുമോദിച്ചു.
കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റ് അടൂർ. എൻ. ജയപ്രസാദ്, സി.കെ.പുഷ്പരാജൻ, നഗരസഭാ കൗൺസിലർമാരായ വിളയിൽ സഫീർ, ജി. ജയപ്രകാശ്, ജാൻസി, കോൺഗ്രസ് നേതാക്കളായ അജീഷ്, അനസലി, സന്ധ്യാ തുളസി, ജ്യോതികുമാർ, റഷീദ്കുട്ടി, ഷിബു പി.ആർ. അലക്സ്, ചിറ്റാലംകോട് മോഹനൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
യൂണിയൻ സംഘടനാ സമ്മേളനത്തിൽ സെക്രട്ടറി പി. പ്രകാശ്കുമാർ അധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് പുനലൂർ മധു സമ്മേളനം ഉദ്ഘാടനം ചെയ്തു. വിലത്തകർച്ചമൂലം പ്രതിസന്ധി നേരിടുന്ന ആർപിഎല്ലിന്റെ വൈവിധ്യവൽക്കരണവും പുതിയ നിയമനവും നിർത്തിവയ്ക്കണമെന്ന് യോഗം മാനേജ്മെന്റിനോടാവശ്യപ്പെട്ടു. പുതിയ ഭാരവാഹികളെയും സമ്മേളനം തെരഞ്ഞെടുത്തു.
പുനലൂർ മധു-പ്രസിഡന്റ്, കെ. ശശിധരൻ-വർക്കിംഗ് പ്രസിഡന്റ്, വി.പ്രകാശ്കുമാർ-വൈസ് പ്രസിഡന്റ്, സി.വിജയകുമാർ-ജനറൽ സെക്രട്ടറി, ജോർജുകുട്ടി ജോസഫ്-സെക്രട്ടറി, രമേശ്, അനിത, ഉദയകുമാർ-ജോയിന്റ് സെക്രട്ടറിമാർ, പി. മൊയ്തീൻ-ട്രഷറർ എന്നിവരാണ് ഭാരവാഹികൾ.