മ​ല​യാ​ളി പൊ​ളി​യ​ല്ലേ… റ​ബ​ര്‍​ത്തൈ ഉ​ത്പാ​ദ​ന​ത്തി​ലെ പു​ത്ത​ന്‍ സാ​ങ്കേ​തി​ക​വി​ദ്യ മ​ല​യാ​ളി ശാ​സ്ത്ര​ജ്ഞ​യ്ക്ക് ചൈ​ന​യു​ടെ അം​ഗീ​കാ​രം

ജീ​ന്‍ എ​ഡി​റ്റിം​ഗ് സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് ഹോ​മോ​സൈ​ഗ​സ് റ​ബ​ര്‍​ത്തൈ​ക​ള്‍ ഉ​ത്പാ​ദി​പ്പി​ച്ച​തി​നു മ​ല​യാ​ളി ശാ​സ്ത്ര​ജ്ഞ​യ്ക്ക് ചൈ​നീ​സ് സ​ര്‍​ക്കാ​രി​ന്‍റെ അം​ഗീ​കാ​രം. കൊ​ടു​മ​ണ്‍ അ​ങ്ങാ​ടി​ക്ക​ല്‍ സ്വ​ദേ​ശി​യും ചൈ​നീ​സ് റ​ബ​ര്‍ റി​സ​ര്‍​ച്ച് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലെ ശാ​സ്ത്ര​ജ്ഞ​യു​മാ​യ ഡോ. ​ജി​നു ഉ​ദ​യ​ഭാ​നു​വി​നാ​ണ് അം​ഗീ​കാ​രം ല​ഭി​ച്ച​ത്.

ഒ​രു ടി​ഷ്യു​വി​ല്‍​നി​ന്ന് നി​ല​വി​ല്‍ ജ​നി​ത​ക വ്യ​തി​യാ​നം വ​രാ​ത്ത 70 റ​ബ​ര്‍​ത്തൈ​ക​ള്‍ വ​രെ ഉ​ത്പാ​ദി​പ്പി​ക്കാ​ന്‍ ക​ഴി​യു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണ് ജി​നു വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. ഈ ​ക​ണ്ടു​പി​ടി​ത്ത​ത്തി​ന് 2023-24 വ​ര്‍​ഷം ചൈ​നീ​സ് നാ​ഷ​ണ​ല്‍ പേ​റ്റ​ന്‍റ് ല​ഭി​ച്ചി​രു​ന്നു. നി​ല​വി​ല്‍ ചൈ​ന​യി​ലെ ഹൈ​നാ​ന്‍ റബര്‍ റി​സ​ര്‍​ച്ച് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലെ ശാ​സ്ത്ര​ജ്ഞ​യാ​ണ്.

ഒ​രു ടി​ഷ്യു​വി​ല്‍​നി​ന്നു നി​ല​വി​ല്‍ ജ​നി​ക​ത വ്യ​തി​യാ​നം വ​രാ​ത്ത 20 റ​ബ​ര്‍​ത്തൈ​ക​ള്‍ മാ​ത്ര​മാ​ണ് ഉ​ത്പാ​ദി​പ്പി​ച്ചി​രു​ന്ന​ത്. ഈ ​പ്ര​ശ്‌​നം ചൈ​നീ​സ് റ​ബ​ര്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ര്‍​മാ​രു​ടെ മു​മ്പാ​കെ എ​ത്തു​ക​യും കൂ​ടു​ത​ല്‍ ഗ​വേ​ഷ​ണ​ങ്ങ​ള്‍​ക്കു​ള്ള നി​ര്‍​ദേ​ശം അ​വ​ര്‍ ജി​നു​വി​ന്‍റെ മു​മ്പാ​കെ വ​യ്ക്കു​ക​യു​മാ​യി​രു​ന്നു.

ജി​നു ന​ട​ത്തി​യ ഗ​വേ​ഷ​ണ​ങ്ങ​ള്‍​ക്കു​ശേ​ഷ​ം ജ​നി​ത​ക വ്യ​തി​യാ​നം വ​രാ​ത്ത​തും പൂ​ക്കു​ക​യും കാ​യ്ക്കു​ക​യും ചെ​യ്യാ​ത്ത​തു​മാ​യ അ​ത്യു​ത്പാ​ദ​ന ശേ​ഷി​യു​ള്ള​തും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​നും രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കൂ​ടു​ത​ലു​ള്ളതു​മാ​യ 70 റ​ബ​ര്‍ ത്തൈ വ​രെ ഉ​ത്പാ​ദി​പ്പി​ച്ചു. അ​ങ്ങാ​ടി​ക്ക​ല്‍ പു​തു​ശേ​രി​ല്‍ പ​രേ​ത​നാ​യ പി.​കെ. ഉ​ദ​യ​ഭാ​നു​വി​ന്‍റെ​യും (വി​മു​ക്ത​ഭ​ട​ന്‍) റിട്ട. പ്ര​ഥ​മാ​ധ്യാ​പി​ക സി.​കെ. ഓ​മ​ന​യു​ടെ​യും മ​ക​ളാ​ണ് ഡോ. ​ജി​നു. കോ​ഴി​ക്കോ​ട് കക്കോ​ടി സ്വ​ദേ​ശി ലി​ജീ​ഷാ​ണ് ഭ​ര്‍​ത്താവ്.

Related posts

Leave a Comment