കോട്ടയം: റബർവില വീണ്ടും താഴ്ന്നു. ആർഎസ്എസ് നാല് ഗ്രേഡിന് ഒരാഴ്ചയ്ക്കുള്ളിൽ നാലു രൂപ ഇടിഞ്ഞ് ഇന്നലെ 141 രൂപയിലെത്തി. ആർഎസ്എസ് അഞ്ച് ഗ്രേഡ് വില 137.50 രൂപയായി കുറഞ്ഞു. റബർ ബോർഡ് പ്രഖ്യാപിത വിലയേക്കാൾ കിലോയ്ക്ക് രണ്ടു രൂപ താഴ്ത്തിയാണ് വ്യാപാരികൾ നൽകുന്നത്.
ആർഎസ്എസ് അഞ്ചാം ഗ്രേഡ് റബർ ഇന്നലെ 135 രൂപയ്ക്കാണു വ്യാപാരികൾ വാങ്ങിയത്.കഴിഞ്ഞയാഴ്ച ആഭ്യന്തര വിലയും അന്താരാഷ്ട്ര വിലയും ഒരേ തോതിലായിരുന്നു. വിദേശ മാർക്കറ്റ് അവധിക്കു ശേഷവും ഇന്നലെ ബാങ്കോക്ക് വില 145 രൂപയിൽ തുടരുന്പോഴാണ് ആഭ്യന്തരവില കുത്തനെ താഴ്ന്നത്.
ആഭ്യന്തര ഉത്പാദനം നിലച്ചിരിക്കെ വ്യവസായികൾ ആസൂത്രിതമായി വില ഇടിക്കുകയാണ്. അടുത്ത മാസം ടാപ്പിംഗ് പുനരാരംഭിക്കുന്നതിനു മുന്നോടിയായാണു വിലയിടിക്കൽ നീക്കം. ലാറ്റക്സ് വിലയും ഇന്നലെ കിലോയ്ക്ക് ഒരു രൂപ കുറഞ്ഞു.