റ​ബ​റി​ന്‍റെ താ​ങ്ങു​വി​ല: കേ​ന്ദ്ര​ത്തി​ന്‍റെ രാ​ജ്യാ​ന്ത​ര ക​രാ​റു​ക​ൾ റ​ബ​റി​ന്‍റെ വി​ല​യി​ടി​വി​ന് കാ​ര​ണ​മായെന്ന് കൃഷി മന്ത്രി പി. പ്രസാദ്


തി​രു​വ​ന​ന്ത​പു​രം: റ​ബ​റി​ന്‍റെ താ​ങ്ങു​വി​ല ഉ​യ​ർ​ത്താ​ത്ത​ത് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട് മൂ​ല​മെ​ന്ന് പ​റ​ഞ്ഞ് കൈയൊഴിഞ്ഞു സം​സ്ഥാ​ന സ​ർ​ക്കാ​ർ. താ​ങ്ങു​വി​ല 250 രൂ​പ​യാ​ക്കാ​ൻ കേ​ന്ദ്ര​ത്തെ​സ​മീ​പി​ച്ചെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന് കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദ് നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

കേ​ന്ദ്ര​ത്തി​ന്‍റെ രാ​ജ്യാ​ന്ത​ര ക​രാ​റു​ക​ളാ​ണ് റ​ബ​റി​ന്‍റെ വി​ല​യി​ടി​വി​ന് കാ​ര​ണ​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ വി​വി​ധ ക​രാ​റു​ക​ളാ​ണ് റ​ബ​ര്‍ വി​ല ത​ക​ര്‍​ച്ച​ക്കു​ള്ള കാ​ര​ണം. കേ​ന്ദ്ര സ​മീ​പ​നം ഒ​ട്ടും അ​നു​കൂ​ല​മ​ല്ല. കേ​ന്ദ്ര ധ​ന​മ​ന്ത്രി​യെ നേ​ര​ത്തെ ക​ണ്ടി​ട്ടും അ​നു​കൂ​ല നി​ല​പാ​ട് ഉ​ണ്ടാ​യി​ല്ലെ​ന്നും കൃ​ഷി​മ​ന്ത്രി പ​റ​ഞ്ഞു.

കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ഇ​ക്കാ​ര്യ​ത്തി​ൽ നി​വേ​ദ​നം ന​ൽ​കു​ക മാ​ത്രം ചെ​യ്തി​ട്ട് കാ​ര്യ​മി​ല്ലെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​ർ ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ൾ ചെ​യ്യ​ണ​മെ​ന്നും മോ​ൻ​സ് ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ന്ദ്ര സ​ഹാ​യ​ത്തി​ന് കാ​ത്തു​നി​ല്‍​ക്കാ​തെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട​ണ​മെ​ന്നും താ​ങ്ങു​വി​ല 300 ആ​യി ഉ​യ​ര്‍​ത്ത​ണ​മെ​ന്നും മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു. യു​ഡി​എ​ഫ് കൊ​ണ്ട് വ​ന്ന അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സി​ന് അ​വ​ത​ര​ണാ​നു​മ​തി നി​ഷേ​ധി​ച്ച് കൊ​ണ്ടു​ള്ള പ്ര​സം​ഗ​ത്തി​ലാ​ണ് കേ​ന്ദ്ര​ത്തെ ചാ​രി ഈ ​വി​ഷ​യ​ത്തി​ൽ നി​ന്നും മ​ന്ത്രി ക​യ്യൊ​ഴി​ഞ്ഞ​ത്.

റ​ബ​ര്‍ ക​ര്‍​ഷ​ക​രു​ടെ പ്ര​തി​സ​ന്ധി നി​യ​മ​സ​ഭാ ന​ട​പ​ടി​ക​ള്‍ നി​ര്‍​ത്തി​വെ​ച്ച് ച​ര്‍​ച്ച ചെ​യ്യ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ​യാ​ണ് അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സ് ന​ല്‍​കിയത്.

ഉ​ത്പാ​ദ​ന ചെ​ല​വി​ന്‍റെ വ​ര്‍​ധ​ന​വും വി​ല​ത​ക​ര്‍​ച്ച​യും മൂ​ലം കേ​ര​ള​ത്തി​ലെ റ​ബ​ര്‍ ക​ര്‍​ഷ​ക​ര്‍ ക​ടു​ത്ത പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ റ​ബ്ബ​റി​ന്‍റെ താ​ങ്ങു​വി​ല 300 രൂ​പ​യാ​യി ഉ​യ​ര്‍​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​ത് സ​ഭ നി​ര്‍​ത്തി​വെ​ച്ച് ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്നാ​ണ് അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ട​ത്.

Related posts

Leave a Comment