തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം റബ്ബർ വില കുതിക്കുന്നു. വില ഉയർന്നെങ്കിലും ഉത്പാദനം നടക്കാത്തതിനാൽ വില ഉയർന്നതിന്റെ ഗുണം കർഷകർക്ക് ലഭിക്കുന്നില്ല. നിലവിൽ കിലോയ്ക്ക് 150 രൂപയാണ് റബ്ബറിന്റെ വില. മഴ തുടരുന്നതും വില വിലത്തകര്‍ച്ചയെ തുടര്‍ന്ന് വ്യാപാരികളും കര്‍ഷകരും സംഭരണം നിര്‍ത്തിയതു കാരണമാണ് ആഭ്യന്തര വിപണിയില്‍ റബറിന് ക്ഷാമം നേരിടുന്നത്. റബ്ബർ ഷീറ്റിൽ നിന്നും ലാറ്റക്സിലേക്ക് കര്‍ഷകര്‍ മാറിയതും തിരിച്ചടിയായി.
2017 ജൂണിലായിരുന്നു ഒരിടവേളയ്ക്ക് ശേഷം റബര്‍ വില 150 കടന്നത്. അന്ന് 165 രൂപ വരെയെത്തിയ റബര്‍ വില 110 ലേക്ക് താഴ്ന്നു. പിന്നീട് ഇന്നലെയാണ് റബ്ബര്‍ വില 150 കടന്നത്. സംസ്ഥാനത്തെ പ്രധാന മാർക്കറ്റായ കോട്ടയത്ത് 155 രൂപയ്ക്ക് വരെ കഴിഞ്ഞ ദിവസം വ്യാപാരം നടന്നു .ചരക്ക് കിട്ടാനുള്ള താമസവും വിലവർധനയും കാരണം ആഭ്യന്തര വിപണിയിലാണ് ടയര്‍ കമ്പനികള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
രാജ്യാന്തര വിപണി വിലയും 35 ശതമാനം നികുതി കൂടിയാകുമ്പോള്‍ ആഭ്യന്തര വിപണിയാണ് കമ്പനികള്‍ക്ക് ലാഭം.എന്നാല്‍ കാലാകാലങ്ങളായി വില കൂപ്പുകുത്തുന്നത് കാരണം ഇപ്പോള്‍ കര്‍ഷകരും വ്യാപാരികളും പഴയതു പോലെ റബര്‍ ശേഖരിക്കുന്നില്ല.ആഭ്യന്തര വിപണി തേടിയിറങ്ങിയ കമ്പനികള്‍ക്കാകട്ടെ റബര്‍ കിട്ടാനില്ലാത്ത അവസ്ഥയും. റബര്‍ ബോര്‍ഡ് നല്കുന്നതിനേക്കാള് അഞ്ച് രൂപ വരെ കൂട്ടി നല്കാൻ ടയര്‍ കമ്പനികള്‍ തയ്യാറായി രംഗത്തെത്തിയിട്ടുമുണ്ട്.
ചെറുകിട വ്യാപാരികള്‍ മുൻപ് 100 ടണ്‍ വരെ ശേഖരിച്ച് വയ്ക്കുന്ന പതിവുണ്ടായിരുന്നു.എന്നാല്‍ ലാറ്റക്സ് വിലയ്ക്ക് കാര്യമായ വ്യത്യാനം കുറച്ച് കാലങ്ങളായില്ല.അതിനാല്‍ കര്‍ഷകരെല്ലാം ലാറ്റെക്സിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.130 രൂപയാണ് ലാറ്റക്സിന്റെ നിലവിലെ വില.