റബർ ഷീ​​റ്റി​​ന് ക​​ടു​​ത്ത ക്ഷാ​​മം; വി​​ല ഉ​​യ​​ര്‍​ത്തി വ്യാ​​പാ​​രി​​ക​​ള്‍; വരും മാസങ്ങളിലും വില ഉയരാൻ സാധ്യത

കോ​​ട്ട​​യം: വ്യാ​​പാ​​രി​​ക​​ള്‍​ക്കും വ്യ​​വ​​സാ​​യി​​ക​​ള്‍​ക്കും മാ​​ര്‍​ക്ക​​റ്റി​​ല്‍ റ​​ബ​​ര്‍ ഷീ​​റ്റ് കി​​ട്ടാ​​നി​​ല്ല. റ​​ബ​​ര്‍ ബോ​​ര്‍​ഡ് 213 രൂ​​പ​​യാ​​ണ് നി​​ശ്ച​​യി​​ച്ച​​തെ​​ങ്കി​​ലും വ്യാ​​പാ​​രി​​ക​​ള്‍ ഇ​​ന്ന​​ലെ 220 രൂ​​പ​​യ്ക്ക് വ​​രെ ഉ​​യ​​ര്‍​ന്ന ഗ്രേ​​ഡ് ഷീ​​റ്റ് വാ​​ങ്ങാ​​ന്‍ ത​​യാ​​റാ​​യി. നി​​ല​​വി​​ലെ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ റ​​ബ​​ര്‍ ബോ​​ര്‍​ഡ് 230 രൂ​​പ​​യി​​ലേ​​ക്ക് വി​​ല ഉ​​യ​​ര്‍​ത്തേ​​ണ്ട​​താ​​ണ്.

വി​​പ​​ണി​​യി​​ല്‍ റ​​ബ​​ര്‍ കി​​ട്ടാ​​നി​​ല്ലാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ലും വ്യ​​വ​​സാ​​യി​​ക​​ളു​​ടെ സ​​മ്മ​​ര്‍​ദ​​ത്തി​​ലാ​​ണ് റ​​ബ​​ര്‍ ബോ​​ര്‍​ഡ് വി​​ല ഉ​​യ​​ര്‍​ത്താ​​ത്ത​​തെ​​ന്ന് ക​​ര്‍​ഷ​​ക​​ര്‍ പ​​റ​​യു​​ന്നു.

ലാ​​റ്റ​​ക്‌​​സ് വി​​ല​​യി​​ലെ അ​​പ്ര​​തീ​​ക്ഷി​​ത ക​​യ​​റ്റ​​വും ഷീ​​റ്റ് സം​​സ്‌​​ക​​രി​​ക്കു​​ന്ന​​തി​​ലെ ക്ലേ​​ശ​​വു​​മാ​​ണ് ഷീ​​റ്റി​​ന്‍റെ ല​​ഭ്യ​​ത കു​​റ​​ച്ച​​ത്. ലാ​​റ്റ​​ക്‌​​സ് വി​​ല കി​​ലോ​​യ്ക്ക് 250 രൂ​​പ വ​​രെ ക​​ഴി​​ഞ്ഞ​​യാ​​ഴ്ച ഉ​​യ​​ര്‍​ന്നു. നി​​ല​​വി​​ല്‍ ലാ​​റ്റക്‌​​സ് വി​​ല​​യി​​ല്‍ നേ​​രി​​യ താ​​ഴ്ച​​യു​​ണ്ട. ട​​യ​​ര്‍ ക​​മ്പ​​നി​​ക​​ള്‍​ക്ക് ഒ​​രാ​​ഴ്ച​​ത്തെ ഉ​​ത്പാ​​ദ​​ന​​ത്തി​​നു​​ള്ള ഷീ​​റ്റേ സ്റ്റോ​​ക്കു​​ള്ളു.

ട​​യ​​ര്‍ ഡി​​മാ​​ന്‍​ഡ് വ​​ര്‍​ധി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ഉ​​ത്പാ​​ദ​​നം കൂ​​ട്ടാ​​നാ​​ണ് ക​​മ്പ​​നി​​ക​​ളു​​ടെ നീ​​ക്കം. അ​​തേസ​​മ​​യം ഡീ​​ല​​ര്‍​മാ​​രു​​മാ​​യി ഷീ​​റ്റ് ക​​രാ​​റു​​ള്ള വ്യാ​​പാ​​രി​​ക​​ള്‍​ക്കും വേ​​ണ്ട​​ത്ര അ​​ള​​വി​​ല്‍ ഷീ​​റ്റ് വ്യ​​വ​​സാ​​യി​​ക​​ള്‍​ക്ക് എ​​ത്തി​​ച്ചു​​കൊ​​ടു​​ക്കാ​​ന്‍ സാ​​ധി​​ക്കു​​ന്നി​​ല്ല.

ക​​ന​​ത്ത മ​​ഴ​​യി​​ല്‍ ഈ ​​മാ​​സം ആ​​ദ്യ ര​​ണ്ടു വാ​​രം ടാ​​പ്പിം​​ഗ് പൂ​​ര്‍​ണ​​മാ​​യി മു​​ട​​ങ്ങി. സം​​സ്ഥാ​​ന​​ത്ത് ഇ​​പ്പോ​​ഴും 40 ശ​​ത​​മാ​​നം തോ​​ട്ട​​ങ്ങ​​ളി​​ല്‍ മാ​​ത്ര​​മാ​​ണ് ടാ​​പ്പിം​​ഗ് ന​​ട​​ക്കു​​ന്ന​​ത്.

മ​​ഴമ​​റ വ​​യ്ക്കു​​ന്ന​​തി​​ലെ സാ​​മ്പ​​ത്തി​​ക ചെ​​ല​​വും തൊ​​ഴി​​ലാ​​ളി ക്ഷാ​​മ​​വും ഉ​​ത്പാ​​ദ​​നം കു​​റ​​യ്ക്കാ​​ന്‍ കാ​​ര​​ണ​​മാ​​യി. നി​​ല​​വി​​ലെ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ റ​​ബ​​ര്‍ ഷീ​​റ്റ് വി​​ല വ​​രും മാ​​സ​​ങ്ങ​​ളി​​ലും ഉ​​യ​​ര്‍​ന്നു നി​​ല്‍​ക്കാ​​നാ​​ണ് സാ​​ഹ​​ച​​ര്യം.

Related posts

Leave a Comment