കൊടകര: റബർപാൽ ശേഖരണത്തിന് തോട്ടങ്ങളിൽ ഒഴിഞ്ഞ കുടിവെള്ള ബോട്ടിലുകൾ. ഉപയോഗശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ റബർ പാൽ സംഭരണത്തിന് സമർത്ഥമായി ഉപയോഗപ്പെടുത്തുകയാണ് മലയോരത്തെ റബർ കർഷകർ.
പരന്പരാഗതമായി ഉപയോഗിച്ചു വരുന്ന ചിരട്ടകൾക്കു പകരമാണ് കുപ്പികൾ റബർ മരങ്ങളിൽ ഉപയോഗിക്കുന്നത്. ടാപ്പിംഗിനു ശേഷം മരങ്ങളിൽ നിന്ന് ഒഴുകുന്ന റബർ പാൽ ചിരട്ടകളിലേക്ക് ശേഖരിക്കുന്ന രീതിയാണ് കാലങ്ങളായി തോട്ടങ്ങളിലുള്ളത്.
ആദ്യ കാലത്ത് ചിരട്ടകളും പിന്നീട് ചിരട്ടയുടെ ആകൃതിയിലുള്ള ചെറിയ പ്ലാസ്റ്റിക് പാത്രങ്ങളുമാണ് ഇതിനായി ഉപയോഗിച്ചുവന്നിരുകുന്നത്. റബർ മരങ്ങളിൽ ചുറ്റുന്ന കന്പിയിലാണ് ഇവ ഉറപ്പിക്കാറുള്ളത്. ഈ സന്പ്രദായത്തിനു പകരമായിട്ടാണ് ഇപ്പോൽ പല കർഷകരും പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിക്കുന്നത്.
കുപ്പികളുടെ അടിവശം മുറിച്ച ശേഷം റബർ മരത്തിൽ തലകീഴായി ഉറപ്പിച്ചുവെക്കും. ടാപ്പിംഗ് നടത്തികഴിയുന്പോൾ പാൽ ഈ കുപ്പികളിൽ വീണു നിറയും. ചിരട്ടയേക്കാൾ എന്തുകൊണ്ട ും സൗകര്യപ്രദമാണ് പുതിയ സന്പദായമെന്ന് കർഷകർ പറയുന്നു.
മഴക്കാലത്താണ് ് ഇതിന്റെ ഗുണം കൂടുതലായി അനുഭവപ്പെടുന്നത്. വ്യാപകമായി ഇങ്ങനെ കുപ്പികൾ ഉപയോഗപ്പെടുത്തുന്നത് പ്ലാസ്റ്റിക് മാലിന്യങ്ങളുടെ നിർമാർജ്ജനത്തിനും സഹായകരമാകും.