കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ റബ്കോ എംഡി ഹരിദാസന് നമ്പ്യാരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്ന് വീണ്ടും ചോദ്യം ചെയ്യും.
ഇന്നലെ ചോദ്യം ചെയ്യലിനിടെ റബ്കോയുടെ പത്തു വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇഡി ചോദിച്ചിരുന്നു. ഇത് ഇന്ന് ഹാജരാക്കാമെന്നാണ് ഹരിദാസന് നമ്പ്യാര്‍ ഇഡിയെ അറിയിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ഇന്ന് വീണ്ടും ചോദ്യം ചെയ്യുക. റബ്കോ ഉത്ന്നങ്ങളുടെ തൃശൂര്‍, എറണാകുളം ജില്ലകളിലെ വിതരണ ഏജന്‍സി കരുവന്നൂര്‍ ബാങ്കായിരുന്നു.
കമീഷന് ഏജന്റ് മുഖാന്തിരമാണ് ഇടപാടുകള്‍ നടത്തിയിരുന്നത്. ഉത്പന്നങ്ങളുടെ വില്പനയിലും ലക്ഷങ്ങളുടെ തട്ടിപ്പുകള്‍ സഹകരണ വകുപ്പും ഇഡിയും കണ്ടെത്തിയിരുന്നു.
ഇതില്‍ വിശദീകരണം തേടിയായിരുന്നു ചോദ്യം ചെയ്യല്‍. സഹകരണ രജിസ്ട്രാര്‍ ടി.വി. സുഭാഷും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഇഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും അദേഹം ഹാജരായില്ല. സുഭാഷ് ഇന്നു ഹാജരായേക്കുമെന്നും സൂചനയുണ്ട്.