വണ്ടിത്താവളം: സംസ്ഥാന ആരോഗ്യവകുപ്പിനു കീഴിൽ നന്ദിയോട് ആരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ പട്ടഞ്ചേരി ഗവണ്മെന്റ് ഹൈസ്കൂളിൽ റൂബെല്ല കുത്തിവയ്പ് പ്രചാരണ ബോധവത്കരണത്തിനായി തെരുവുനാടകം അരങ്ങേറി.
പാലക്കാട് പുനർജനി സംഘടനയാണ് അരമണിക്കൂർ നീളുന്ന നാടകം അവതരിപ്പിച്ചത്. റൂബെല്ല കുത്തിവയ്പിന്റെ ആവശ്യകതയും സുരക്ഷയും ലക്ഷ്യമിട്ടായിരുന്നു ബോധവത്കരണ തെരുവുനാടകം. പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ജയന്തി അധ്യക്ഷത വഹിച്ചു. ഹെൽത്ത് സൂപ്പർവൈസർ ജോണി ജോസഫ്, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ വിജയകൃഷ്ണൻ, ഷൈലജ എന്നിവർ പ്രസംഗിച്ചു.