ആലപ്പുഴ: മീസിൽസ് റുബെല്ല വാക്സിൻ വിരുദ്ധ പരാമർശവുമായി സിപിഎം എംഎൽഎ എ.എം. ആരിഫ്. സർക്കാരിന്റെ കർശന നിർദേശം ഉള്ളതുകൊണ്ടു മാത്രമാണ് വാക്സിനെ അനുകൂലിച്ചതെന്നും തന്റെ കുട്ടികൾക്ക് യാതൊരു വാക്സിനും നൽകിയല്ല വളർത്തിയതെന്നും ഹോമിയോ ഡോകർമാരുടെ ശാസ്ത്ര സെമിനാറിൽ സംസാരിക്കവെ എംഎൽഎ പറഞ്ഞു.
സർക്കാരിന്റെ കർശന നിർദേശം ഉള്ളതുകൊണ്ടു മാത്രമാണ് വാക്സിനെ അനുകൂലിച്ചത്. ഇത് ഇരട്ടകത്താപ്പോടെയായിരുന്നു. അതിന്റെ പേരിൽ വലിയ സമ്മർദമാണ് അനുഭവിച്ചത്. തന്റെ കുട്ടികൾക്ക് യാതൊരു വാക്സിനും നൽകിയല്ല വളർത്തിയത്- അരൂരിൽനിന്നുള്ള എംഎൽഎയായ ആരിഫ് പറയുന്നു.
വാക്സിനെ എതിർക്കുന്നവർ രാജ്യദ്രോഹികളാണെന്ന പ്രചാരണത്തെ ഭയക്കേണ്ടതില്ലെന്നും നമ്മുടെ ഭാഗം ന്യായീകരിക്കാനുള്ള വാദമുഖങ്ങൾ അവതരിപ്പിക്കാൻ കഴിഞ്ഞാൽ മതിയെന്നും എംഎൽഎ കൂട്ടിച്ചേർത്തു.