ഒട്ടാവ: അഞ്ചാം പനിക്ക് എതിരായി ഉപയോഗിച്ചിരുന്ന എംഎംആർ വാക്സിൻ കോവിഡിനെതിരെ ഫലപ്രദമായ മരുന്ന് ആയേക്കാമെന്ന് അമേരിക്കൻ ഗവേഷകർ. ഇതുമായി ബന്ധപ്പെട്ട പരീക്ഷണം തുടങ്ങണമെന്നും അവർ ആവശ്യപ്പെട്ടു.
നഴ്സിംഗ് ഹോം ജീവനക്കാർക്കും ആരോഗ്യ പരിപാലന പ്രവർത്തകർക്കും മറ്റുള്ളവർക്കും വൈറസ് പിടിപെടാനുള്ള സാധ്യത കൂടുതലായതിനാൽ ഇവർക്ക് മുൻകരുതലായി എംഎംആർ വാക്സിൻ നൽകണമെന്നും ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ടെന്നാണ് വിവരം