രുദ്ര റാണയ്ക്ക് സല്യൂട്ട്; ഇങ്ങനെയാവണം അ​ധ്യാ​പ​ക​നാ​യാ​ൽ; സ്മാർട്ട് ഫോണില്ലാത്തതു മൂലം ക്ലാസ് നഷ്ടപ്പെട്ട കുട്ടികളുടെ വീട്ടുപടിയ്ക്കൽ അധ്യാപകൻ….

 ഛത്തീ​സ്ഗ​ഡി​ലെ കൊ​റി​യ ജി​ല്ല​യി​ൽനി​ന്നു​ള്ള ഈ ​ഗ​വ. അ​ധ്യാ​പ​ക​ന്‍റെ പേ​ര് രു​ദ്ര റാ​ണ. അ​ധ്യാ​പ​ക വൃ​ത്തി​യെ​ന്നാ​ൽ ഇ​ദ്ദേ​ഹ​ത്തി​നു കേ​വ​ല​മൊ​രു പ​ണം സ​ന്പാ​ദി​ക്കാ​നു​ള്ള ജോ​ലി മാ​ത്ര​മ​ല്ല, മ​റി​ച്ച് ജീ​വ​വാ​യു കൂ​ടി​യാ​ണ്.

സ്മാ​ർ​ട്ട് ഫോ​ണോ, ഇ​ന്‍റ​ർ​നെ​റ്റ് സൗ​ക​ര്യ​ങ്ങ​ളോ ഇ​ല്ലാ​ത്ത​തി​നാ​ൽ ഛത്തീ​സ്ഗ​ഡി​ലെ നി​ര​വ​ധി പാ​വ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​രു​ടെ ക്ലാ​സു​ക​ൾ ന​ഷ്‌‌​ട​മാ​യി. ഇ​ത്ത​രം വി​ദ്യാ​ർ​ഥി​ക​ളെ പ​ഠ​ന​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ എ​ന്താ​ണൊ​രു വ​ഴി?രു​ദ്ര ഇ​തി​നൊ​രു പ​രി​ഹാ​രം ക​ണ്ടു.

രാ​വി​ലെ ബൈ​ക്കു​മാ​യി നി​ർ​ധ​ന​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ താ​മ​സ​സ്ഥ​ല​ത്തേ​ക്കു പോ​വു​ക. എ​ന്നി​ട്ട് അ​വി​ടെ​യു​ള്ള പാ​വ​പ്പെ​ട്ട കു​ട്ടി​ക​ളെ സം​ഘ​ടി​പ്പി​ച്ച് അ​വ​ർ​ക്കാ​യി ഒ​രു അ​ടി​പൊ​ളി ക്ലാ​സ് എ​ടു​ക്കു​ക. എ​ഴു​തി പ​ഠി​പ്പി​ക്കാ​ൻ ബ്ലാ​ക്ക് ബോ​ർ​ഡും ചോ​ക്കു​മൊ​ക്കെ കൈയിൽ ക​രു​തി​യി​ട്ടു​ണ്ട്.

“വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കൂ​ളു​ക​ളി​ൽ പോ​കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ, ഞാ​ൻ വി​ദ്യാ​ഭ്യാ​സം അ​വ​രു​ടെ വീ​ട്ടു​വാ​തി​ൽ​ക്ക​ൽ എ​ത്തി​ക്കു​ന്നു. പ​ല വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള സൗ​ക​ര്യ​മി​ല്ല.

അ​തി​നാ​ൽ എ​ന്നെ​ക്കൊ​ണ്ട് ചെ​യ്യാ​ൻ ക​ഴി​യു​ന്ന​തു ഞാ​ൻ ചെ​യ്യു​ന്നു. കു​ട്ടി​ക​ളെ​ല്ലാം സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് ക്ലാ​സി​ലെ​ത്തു​ന്ന​ത്. മാ​സ്കും സാ​നി​റ്റൈ​സ​റും ഉ​പ​യോ​ഗി​ച്ച് സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചാ​ണ് ക്ലാ​സു​ക​ൾ ന​ട​ത്തു​ന്ന​ത്. സ​ന്പ​ർ​ക്കം ഇ​ല്ലാ​ത്ത​തി​നാ​ൽ കോ​വി​ഡ് ഭീ​ഷ​ണി​യെ ഭ​യ​ക്കേ​ണ്ട.

ബൈ​ക്കി​ൽ ബ്ലാ​ക്ക് ബോ​ർ​ഡും ചോ​ക്കും സാ​നി​റ്റൈ​സ​റും മാ​സ്കു​മെ​ല്ലാം ക​രു​തി​യാ​ണ് നി​ർ​ധ​ന​രാ​യ കു​ട്ടി​ക​ളു​ടെ അ​ടു​ത്തേ​ക്കു പ​ഠി​പ്പി​ക്കാ​നാ​യി പോ​കു​ന്ന​ത്. സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ത്ത് ബെ​ക്കി​ൽ വ​ലി​യ കു​ട കെ​ട്ടി​വ​ച്ച് അ​തി​നു താ​ഴെ ബ്ലാ​ക്ക് ബോ​ർ​ഡ് സെ​റ്റ് ചെ​യ്താ​ണ് ഞാ​ൻ പ​ഠി​പ്പി​ക്കു​ന്ന​ത്.

റെ​ഡി​മെ​യ്ഡ് ക്ലാ​സ് റൂം ​സെ​റ്റ് ചെ​യ്താ​ലു​ട​ൻ ഞാ​ൻ മ​ണി​യ​ടി​ക്കും. അ​പ്പോ​ൾ കു​ട്ടി​ക​ളെ​ല്ലാം സ​ന്തോ​ഷ​ത്തോ​ടെ വ​രും. അ​വ​ര​വ​രു​ടെ വി​ശ്വാ​സ​മ​നു​സ​രി​ച്ചു​ള്ള പ്രാ​ർ​ഥ​ന​ക​ൾ ന​ട​ത്തി ക്ലാ​സ് ആ​രം​ഭി​ക്കും. സി​ല​ബ​സ് അ​നു​സ​രി​ച്ചാ​ണ് ക്ലാ​സു​ക​ൾ എ​ടു​ക്കു​ന്ന​ത്.

-രു​ദ്ര റാ​ണ പ​റ​യു​ന്നു. കു​ട്ടി​ക​ളും സാ​റി​ന്‍റെ ഈ ​ന​ന്മ​യെ വ​ല്ലാ​തെ ഇ​ഷ്ട​പ്പെ​ടു​ന്നു. ത​ങ്ങ​ൾ സ്കൂ​ളി​ൽ പോ​യി പ​ഠി​ക്കു​ന്ന അ​നു​ഭ​വ​മാ​ണ് സാ​റി​ന്‍റെ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കു​ന്പോ​ൾ ല​ഭി​ക്കു​ന്ന​തെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment