അമ്മയ്ക്ക് എലിവിഷം നൽകി കൊന്നു തള്ളിയത് സ്വത്തിന് വേണ്ടി; ഭർത്താവ് അറിയാതെ ഇന്ദുലേഖയുടെ കടം എട്ടുലക്ഷം; അച്ഛനെ കൊല്ലാനുള്ള പ്ലാൻ പൊളിഞ്ഞത് ആ ഒറ്റക്കാരണം…


കു​ന്നം​കു​ളം: കീ​ഴൂ​രി​ൽ മ​ക​ൾ അ​മ്മ​യെ വി​ഷം കൊ​ടു​ത്തു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മ​ക​ളു​ടെ അ​റ​സ്റ്റ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും. കീ​ഴൂ​ർ ചൂ​ഴി​യാ​ട്ടി​ൽ വീ​ട്ടി​ൽ ച​ന്ദ്ര​ന്‍റെ ഭാ​ര്യ രു​ഗ്മി​ണി(58) യാ​ണു മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ മ​ക​ൾ ഇ​ന്ദു​ലേ​ഖ​യെ ഇ​ന്ന​ലെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണു രു​ഗ്മി​ണി മ​രി​ച്ച​ത്. എ​ട്ടു ല​ക്ഷം രൂ​പ​യു​ടെ ബാ​ധ്യ​ത​യു​ള്ള ഇ​ന്ദു​ലേ​ഖ അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി സ്ഥ​ലം കൈ​ക്ക​ലാ​കു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു.

മ​ര​ണ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത തോ​ന്നി​യ​തി​നെ​ത്തു​ട​ർ​ന്നു ഡോ​ക്ട​ർ​മാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു ശ​രീ​ര​ത്തി​ൽ വി​ഷാം​ശം ക​ണ്ടെ​ത്തി​യ​ത്.

ഇ​തോ​ടെ ഈ ​സ​മ​യം വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രെ വി​ളി​ച്ച് പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്നാ​ണു മ​ക​ൾ ഇ​ന്ദു​ലേ​ഖ കു​ടു​ങ്ങി​യ​ത്. ചാ​യ​യി​ൽ എ​ലി​വി​ഷം ചേ​ർ​ത്തു ന​ല്കു​ക​യാ​യി​രു​ന്നു.

ഇ​ന്ദു​ലേ​ഖ​യ്ക്ക് ല​ക്ഷ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ട്. സ്ഥ​ലം കൈ​ക്ക​ലാ​ക്കി വി​ൽ​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. ഇ​തി​ന്‍റെ പേ​രി​ൽ അ​മ്മ​യു​മാ​യി നേ​ര​ത്തെ വ​ഴ​ക്കു​ണ്ടാ​യി​രു​ന്നു.

അ​തേ​സ​മ​യം, യു​വ​തി അ​ച്ഛ​നെ​യും കൊ​ല്ലാ​ൻ ശ്ര​മി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. പാ​റ്റ​യെ കൊ​ല്ലാ​നു​ള്ള കീ​ട​നാ​ശി​നി ചാ​യ​യി​ൽ ക​ല​ർ​ത്തി അ​ച്ഛ​ന് ന​ൽ​കി​യെ​ങ്കി​ലും, രു​ചി മാ​റ്റം തോ​ന്നി​യ​തി​നാ​ൽ അ​ദ്ദേ​ഹം ചാ​യ കു​ടി​ച്ചി​ല്ലെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​ന്ദു​ലേ​ഖ​യു​ടെ ഭ​ർ​ത്താ​വ് ഗ​ൾ​ഫി​ലാ​ണ്. ര​ണ്ടു കു​ട്ടി​ക​ളു​മു​ണ്ട്.

Related posts

Leave a Comment