എ​നി​ക്ക് എ​ന്തെ​ന്നി​ല്ലാ​ത്ത സ​ന്തോ​ഷ​മു​ണ്ട് ഇ​പ്പോ​ൾ…! നീ​ണ്ട പോ​രാ​ട്ട​ത്തി​ന് അ​ദാ​ല​ത്തി​ൽ പ​രി​ഹാ​രം; അ​തി​രി​ല്ലാ​ത്ത ആ​ഹ്ലാ​ദ​വു​മാ​യി റു​ഖി​യ

തൃ​ശൂ​ർ: പ​തി​നൊ​ന്നു പേ​രു​ടെ ഭൂ​മി​ക്കാ​യു​ള്ള അ​പേ​ക്ഷ​ക​ൾ നെ​ഞ്ചോ​ടുചേ​ർ​ത്ത് പി​ടി​ച്ച് റു​ഖി​യ പ​റ​യു​ന്നു, എ​നി​ക്ക് എ​ന്തെ​ന്നി​ല്ലാ​ത്ത സ​ന്തോ​ഷ​മു​ണ്ട് ഇ​പ്പോ​ൾ. കൈ​വ​ശ ഭൂ​മി​ക്ക് അ​വ​കാ​ശം ല​ഭി​ക്കാ​ൻ പ​തി​നൊ​ന്നു ഭൂ​ര​ഹി​ത തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി അ​ല​യു​ന്ന​ത്.

ഇ​പ്പോ​ൾ ഭൂ​മി സ്വ​ന്ത​മാ​യി അ​വ​ർ​ക്കു കൈ​വ​ന്നു ചേ​രാ​ൻ പോ​കു​ക​യാ​ണ്. തൃ​ശൂ​ർ മു​നി​സി​പ്പ​ൽ ടൗ​ണ്‍​ഹാ​ളി​ൽ ന​ട​ന്ന സാ​ന്ത്വ​ന​സ്പ​ർ​ശം അ​ദാ​ല​ത്തി​ലാ​ണ് റു​ഖി​യ​യു​ടെ, അ​ല്ല അ​വ​രു​ടെ അ​യ​ൽ​വാ​സി​ക​ളു​ടെ ഭൂ​മി​ക്കുവേ​ണ്ടി​യു​ള്ള പോ​രാ​ട്ട​ത്തി​നു പ​രി​ഹാ​ര​മാ​യ​ത്.

ഒ​ല്ലൂ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ പ​ട്ടാ​ള​ക്കു​ന്നി​ലെ പ​തി​നൊ​ന്നു ഭൂ​ര​ഹി​ത തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ​ക്കു വേ​ണ്ടി​യാ​ണു മ​ണ്ണു​ത്തി കു​ഴി​വീ​ട്ടി​ൽ റു​ഖി​യ മു​ഹ​മ്മ​ദ് അ​ദാ​ല​ത്തി​ൽ പ്ര​ശ്ന പ​രി​ഹാ​രം തേ​ടി​യെ​ത്തി​യ​ത്.

1985ൽ ​അ​ന്ന​ത്തെ ഒ​ല്ലൂ​ക്ക​ര പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ൾ ഭൂ​വു​ട​മ​ക​ളി​ൽ നി​ന്ന് സ്ഥ​ലം വാ​ങ്ങി​യാ​ണു ഭൂ​ര​ഹി​ത തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ​ക്കു പ​ട്ട​യം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്.

തു​ട​ർ​ന്ന് ഒ​ല്ലൂ​ക്ക​ര വി​ല്ലേ​ജി​ൽ​പ്പെ​ട്ട ഒ​ല്ലൂ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ പ​ട്ടാ​ളക്കുന്ന് പ്ര​ദേ​ശ​ത്തെ 41 കു​ടും​ബ​ങ്ങ​ളി​ൽ വി​വി​ധ കു​ടും​ബ​ങ്ങ​ൾ​ക്ക് 1987, 2000, 2005 കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ പ​ട്ട​യം ന​ൽ​കി. ഇ​തി​ൽ റു​ഖി​യ​യും കു​ടും​ബ​വും ഉ​ൾ​പ്പെ​ട്ടി​രു​ന്നു.

ഇ​തി​നി​ട​യി​ൽ പ​ഞ്ചാ​യ​ത്ത് കോ​ർ​പറേ​ഷ​ൻ പ​രി​ധി​യി​ലേ​ക്കു മാ​റി​യി​രു​ന്നു. തൃ​ശൂ​ർ താ​ലൂ​ക്ക് ഓ​ഫീ​സി​ൽ നി​ന്ന് ന​ട​ത്തി​യ മൂ​ന്നു സ​ർ​വേ​യി​ൽ ബാ​ക്കി വ​ന്ന 12 വീ​ടു​ക​ൾ​ക്കും പ​ട്ട​യം ല​ഭി​ച്ചി​ല്ല. ഒ​രു​മി​ച്ച് അ​പേ​ക്ഷ ന​ൽ​കി​യ​വ​രി​ൽ 12 പേ​ർ​ക്കും കി​ട്ടാ​താ​യ​തോ​ടെ അ​വ​രു​ടെ തു​ണ​യാ​യി റു​ഖി​യ ഇ​റ​ങ്ങി​ത്തി​രി​ച്ചു.

അ​ന്വേ​ഷ​ണ​ത്തി​ൽ ഒ​ല്ലൂ​ക്ക​ര പ​ഞ്ചാ​യ​ത്ത് തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ ആ​യ​തി​നു​ശേ​ഷം ബാ​ക്കിവ​ന്ന വീ​ട്ടു​കാ​ർ​ക്കും പ​ട്ട​യം ന​ൽ​കാ​മെ​ന്ന് തൃ​ശൂ​ർ താ​ലൂ​ക്ക് ത​ഹ​സി​ൽ​ദാ​ർ​ക്ക് 2018ൽ ​കോ​ർ​പ​റേ​ഷ​ൻ അ​ധി​കാ​രി​ക​ൾ ക​ത്തു ന​ൽ​കി​യ​താ​യി അ​റി​ഞ്ഞു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഭൂ​മി അ​ള​ന്ന് പ​ട്ട​യ ഫ​യ​ൽ ത​യാറാ​ക്കി റു​ഖി​യ തൃ​ശൂ​ർ താ​ലൂ​ക്ക് ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക്കി. 12 വീ​ട്ടു​കാ​രി​ൽ ഒ​രാ​ൾ മ​രി​ച്ച​തോ​ടെ സം​ഖ്യ 11 ആ​യി ചു​രു​ങ്ങി​യി​രു​ന്നു അ​പ്പോ​ഴേ​ക്കും.

എ​ന്നാ​ൽ വീ​ണ്ടും റീ​ സ​ർ​വേ ന​ട​ത്താ​ൻ താ​ലൂ​ക്ക് അ​ധി​കൃ​ത​ർ ഭൂ​മി അ​ള​ന്ന​തോ​ടെ കു​ടും​ബ​ങ്ങ​ൾ​ക്കൊ​പ്പം റു​ഖി​യ​യും ത​ക​ർ​ന്നു.

ഇ​തി​നി​ട​യി​ലാ​ണു സം​സ്ഥാ​ന സ​ർ​ക്കാ​ർ സാ​ന്ത്വ​ന സ്പ​ർ​ശം അ​ദാ​ല​ത്തു​മാ​യെ​ത്തു​ന്ന​ത്. അ​ദാ​ല​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത് റു​ഖി​യ കാ​ത്തി​രു​ന്നു. 106-ാമ​ത്തെ ഉൗ​ഴ​മാ​യി​രു​ന്നു റു​ഖി​യ​യു​ടേ​ത്.

അ​പേ​ക്ഷ ക​ണ്ട​തോ​ടെ മ​ന്ത്രി ഉ​ട​ൻ ന​ട​പ​ടി​ക്കു തീ​രു​മാ​ന​മെ​ടു​ത്തു. ക​ള​ക്ടർ എ​സ്. ഷാ​ന​വാ​സ് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ വി​ളി​ച്ചു വ​രു​ത്തി വി​ശ​ദീ​ക​ര​ണം തേ​ടി. ഒ​ടു​വി​ൽ 14ന് ​ന​ട​ക്കു​ന്ന പ​ട്ട​യ​മേ​ള​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി റു​ഖി​യ​യു​ടെ അ​യ​ൽ​വാ​സി​ക​ളായ 11 കു​ടും​ബ​ങ്ങ​ൾ​ക്കും പ​ട്ട​യം ന​ൽ​കാ​ൻ അ​ദാ​ല​ത്തി​ൽ പ​രി​ഹാ​ര​മാ​യി.

10 വ​ർ​ഷ​മാ​യി ഒ​ല്ലൂ​ക്ക​ര​യി​ലെ സാ​മൂ​ഹി​ക രം​ഗ​ത്ത ു പ്ര​വ​ർ​ത്തി​ക്കു​ന്ന റുഖി​യ​യ്ക്കു രണ്ടു മ​ക്ക​ളാ​ണ്. പ​രേ​ത​നാ​യ കു​ഞ്ഞു​മു​ഹ​മ്മ​ദാ​ണ് ഭ​ർ​ത്താ​വ്.

Related posts

Leave a Comment