ആലപ്പുഴ: മുക്കുപണ്ടം പണയം വച്ച കേസിൽ യുവതി അറസ്റ്റിൽ. കേരളത്തിൽ നടന്ന മുൻ ഹണിട്രാപ്പ് കേസിലെ പ്രതിയാണ് കസ്റ്റഡിയിലായത്. തൃശൂർ സ്വദേശി രുക്സാനയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മാവേലിക്കരയിലെ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് പ്രതി 1,25,000 രൂപ തട്ടിയിരുന്നു. പിന്നാലെ ഒളിവിൽ പോയ പ്രതിയെ തൃശൂരിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതിയുടെ സുഹൃത്ത് സുധീഷിനെയും ഭർത്താവ് സജീറിനെയും പോലീസ് നേരത്തെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു.