കുടുംബ ജീവിതം സമാധാനത്തോടെ മുന്നോട്ട് കൊണ്ടുപോകാൻ ഭാര്യാ ഭർത്താക്കൻമാർ പല തരത്തിലുള്ള വിട്ടു വീഴ്ചകൾക്കും തയാറാകും. ഇപ്പോഴിതാ കുടുംബ ജീവിതം സുഖകരമാക്കാൻ ഭാര്യ പാലിക്കേണ്ട നിയമാവലികളുമായി എത്തിയിരിക്കുകയാണ് ഒരു ഭർത്താവ്. നിയമങ്ങൾ പാലിക്കുന്നതിൽ ഭാര്യയുടെ ഭാഗത്ത് നിന്നും എന്തെങ്കിലും അലംഭാവം ഉണ്ടായാൽ അത് വിവാഹ മോചനത്തിലേക്ക് വരെ എത്തിയേക്കമെന്നും ഇയാൾ പറയുന്നു.
‘മില്യണയർ ഹസ്ബൻഡ്; മില്യണയർ റൂൾസ്; എന്റെ ഭാര്യ പാലിക്കേണ്ട നിയമങ്ങൾ’ എന്ന കുറിപ്പോടെ ഇതിന്റെ വീഡിയോ ഇയാൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു.
പൊതു സ്ഥലത്ത് മാന്യമായ വസ്ത്രം ധരിക്കണം എന്നതാണ് ആദ്യ നിബന്ധന. തന്റെ മക്കളെ പ്രസവിക്കുകയും, തന്റെ വംശാവലിയുടെ തുടർച്ച ഉറപ്പാക്കുകയും ചെയ്യുക. ജനിക്കുന്ന ഓരോ കുട്ടിക്കും ഏകദേശം 17.5 കോടി രൂപയുടെ സ്വത്ത് നൽകുമെന്നും അവളുടെ സൗന്ദര്യം കാത്ത് സൂക്ഷിക്കാന് വീട്ടുജോലികൾ ഒന്നും ചെയ്യേണ്ടതില്ല.
ഇതിൽ പറയുന്നതിനു പുറമേ ഭാര്യയുടെ വിനോദങ്ങൾക്കും ഷോപ്പിംഗും പോലുള്ള വ്യക്തിഗത ചെലവുകൾക്കായി 17.5 ലക്ഷം രൂപ പ്രതിമാസ ശമ്പളം നൽകുന്നുണ്ടെന്നും ഇയാൾ വെളിപ്പെടുത്തി. ഭാര്യ വാഹനം ഓടിക്കുന്നതിന് വിലക്കുണ്ട്. കുട്ടികളുമായി വാഹനത്തിന്റെ പിൻസീറ്റിൽ മാത്രമേ ഭാര്യ ഇരിക്കാൻ പാടുള്ളൂ എന്നാണ് മറ്റൊരു നിർദ്ദേശം. ഇയാളുടെ പോസ്റ്റ് വൈറലായതിനു പിന്നാലെ നിരവധി ആളുകളാണ് ഇതിൽ കമന്റ് ചെയ്തത്.