കോട്ടയം: കൈനിറയെ കാശുകിട്ടുന്നുണ്ട് ഇക്കൊല്ലം റംബുട്ടാന് കര്‍ഷകര്‍ക്ക്. കനത്ത മഴയില്‍ കായ്ഫലം കുറവായിരുന്നതിനാല്‍ മാര്‍ക്കറ്റില്‍ നല്ല ഡിമാന്‍ഡാണ് പഴത്തിന്.
ഇടനിലക്കാരും വ്യാപാരികളുമെത്തി റംബുട്ടാന് മരം വലയിട്ട് മൂടി വിളവെടുത്തുകൊണ്ടിരിക്കേ മുന്തിയ ഇനം പഴത്തിന് കിലോയ്ക്ക് 140-160 രൂപ ഹോള്‍ സെയില്‍ വില കിട്ടുന്നുണ്ട്. മാര്‍ക്കറ്റില്‍ പഴത്തിന് വില 200 രൂപയുണ്ട്. വിദേശ ഇനം റംബുട്ടാന് 20-25 എണ്ണം മതി ഒരു കിലോ തികയാന്‍.
കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, മീനച്ചില്‍ പ്രദേശങ്ങളിലെ തോട്ടങ്ങളില്‍നിന്ന് പതിവായി റംബുട്ടാന് വാങ്ങുന്ന വ്യാപാരികള്‍ കേരളത്തിലെ നഗരങ്ങളിലാണ് പ്രധാനമായും വിറ്റഴിക്കുന്നത്. ബംഗളൂരു, ചെന്നൈ, കുറ്റാലം എന്നിവിടങ്ങളിലും വില്‍പ്പനയുണ്ട്. നാട്ടില്‍ വിളവു കുറഞ്ഞതിനാല്‍ ഗള്‍ഫിലേക്ക് ഇക്കൊല്ലം കയറ്റുമതിക്ക് തികഞ്ഞില്ല. ഈ മാസം അവസാനത്തോടെ റംബുട്ടാന് വിളവെടുപ്പ് പൂര്‍ത്തിയാകും.