കുറ്റിപ്പുറം: പാതയോരങ്ങൾ കയ്യടക്കി റംബുട്ടാൻ സജീവമായി. വിദേശിയും പഴവിപണിയിലെ വിഐപിയുമായി റംബുട്ടാനാണ് പാതയോരങ്ങൾ കയ്യടക്കി വിൽപനക്കെത്തിയത്. വിദേശി ആയത് കൊണ്ട് തന്നെ റംബുട്ടാന് വിപണിയിൽ നല്ല ഡിമാൻഡ് ആണ്. സംസ്ഥാനത്ത് അടുത്ത കാലത്താണ് വിദേശിയായ റംബുട്ടാൻ കൃഷി ആരംഭിച്ചത്.
ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് റംബുട്ടാൻ വിളവെടുപ്പ് നടത്തി പാതയോരങ്ങളിൽ വ്യാപകമായ വിൽപനക്കെത്തിച്ചിരിക്കുന്നത്. ലഗാൻ എന്ന ഒരു ഐറ്റം 300 രൂപക്കും നാടൻ ഐറ്റം 200 രൂപക്കുമാണ് വിൽപന നടക്കുന്നത്. നല്ല രുചിയുള്ള പഴം എന്ന നിലയിൽ വഴിയോരങ്ങളിലെ റംബുട്ടാൻ വാങ്ങാൻ ധാരാളം ആളുകളെത്തുന്നുണ്ട്.
സാധാരണ ഫ്രൂട്ട്സ് വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ റംബുട്ടാൻ വിൽപനക്കെത്താറുണ്ടെങ്കിലും വിദേശിക്ക് വില അൽപം കൂടുതൽ ആയത് കൊണ്ട് സാധാരണക്കാർ റംബുട്ടാൻ കൈ വെക്കാറില്ല. കേരളത്തിൽ കൃഷി ഇറക്കാൻ തുടങ്ങിയതോടെയാണ് വ്യാപകമായ റംബുട്ടാൻ എത്താൻ തുടങ്ങിയെന്നാണ് കച്ചവടക്കാർ പറയുന്നത്. ജൂണ്‍ മുതൽ സെപ്റ്റംബർ മാസം വരെയാണ് കേരളത്തിൽ റംബുട്ടാൻ വിളവെടുപ്പ് സമയം.