കരിയറിലും ജീവിതത്തിലും ഉയര്ച്ച താഴ്ചകളിലൂടെ യാത്ര ചെയ്തയാളാമ് അമല പോള്.
സംവിധായകന് എഎല് വിജയുമായുള്ള പ്രണയം, വിവാഹം, മൂന്ന് വര്ഷത്തിനുള്ളിലെ വേര്പിരിയല്, ഇതിനിടെ സിനിമാ ലോകത്തുണ്ടായ വിവാദങ്ങള്, കാമുകന്റെ വഞ്ചന തുടങ്ങി ഒട്ടനവധി പ്രശ്നങ്ങള് അമല പോള് ഇതിനകം അഭിമുഖീകരിച്ചു.
ഈ താളപ്പിഴകള് നടിയുടെ കരിയര് ഗ്രാഫിനെയും ഒരു പരിധിവരെ ബാധിച്ചു. എങ്കിലും അമലയ്ക്കിന്നും അവസരങ്ങളുണ്ട്. എങ്കിലും അടുത്തിടെ ബോളിവുഡില് ഉള്പ്പെടെ നടിക്ക് സാന്നിധ്യം അറിയിക്കാനായി.
2014 ലാണ് സംവിധായകന് എഎല് വിജയ്നെ അമല പോള് വിവാഹം ചെയ്തത്. ഇരുവരും 2017 ല് വേര്പിരിഞ്ഞു. വിവാഹമോചനത്തിന് കാരണമെന്തെന്ന് അമല പോളോ എ എല് വിജയോ എവിടെയും പറഞ്ഞിട്ടില്ല.
അമല വിവാഹമോചനത്തിന് ശേഷം കരിയറിന്റെ തിരക്കുകളിലേക്ക് നീങ്ങി. എഎല് വിജയ് ഇതിനിടെ രണ്ടാമതും വിവാഹിതനായി. 2019 ലാണ് ഡോ. ആര് ഐശ്വര്യയെ എഎല് വിജയ് വിവാഹം ചെയ്തത്.
ഇതിനിടയ്ക്ക് നടന് ധനുഷുമായി അമല പോള് പ്രണയത്തിലാണെന്ന് ഇതിനിടെ ഗോസിപ്പുകള് വന്നിരുന്നു.
എന്നാല് ഇത്തരം വാര്ത്തകള് അമല നിഷേധിക്കുകയാണുണ്ടായത്. ധനുഷ് തന്റെ സുഹൃത്ത് മാത്രമാണെന്ന് നടി വ്യക്തമാക്കി.
എന്നാല് ധനുഷ്-അമല പോള് ബന്ധം നടന്റെ കുടുംബജീവിതത്തില് വരെ പ്രശ്നങ്ങളുണ്ടാക്കിയെന്നാണ് മാധ്യമപ്രവര്ത്തകന് ചെയ്യാറു ബാലു പറയുന്നത്.
വിഐപി എന്ന സിനിമയില് അമലയും ധനുഷും ഒരുമിച്ച് അഭിനയിക്കവെ വന്ന ഗോസിപ്പിനെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു.
ചെയ്യാറു ബാലുവിന്റെ വാക്കുകള് ഇങ്ങനെ…പൊതുവെ ധനുഷിനൊപ്പം അഭിനയിക്കുന്ന നടിമാരെക്കുറിച്ച് ഗോസിപ്പുകള് വരും.
അമല പോളുമായി അടുത്തപ്പോള് ധനുഷ് വീട്ടിലേക്ക് പോകാതെയായി. ധനുഷിന്റെ അമ്മായിച്ഛനായ രജനികാന്തിന് അതോടെ ടെന്ഷനായി. നേരെ അമല പോള് താമസിച്ച അപ്പാര്ട്ട്മെന്റിലേക്ക് പോയി
‘അവനൊരു കുടുംബസ്ഥനാണ്, ഇങ്ങനെ ചെയ്യുന്നത് ശരിയല്ല, എന്ന് പറഞ്ഞു. ആ മുന്നറിയിപ്പ് വലിയ തോതില് ചര്ച്ചയായി. നിങ്ങളുടെ മരുമകനോടല്ലെ ഇത് ചോദിക്കേണ്ടത് ഈ പെണ്കുട്ടിയോടാണോ എന്ന് മാധ്യമങ്ങള് ചോദിച്ചു.
ഇതെല്ലാം മാധ്യമങ്ങളില് വന്ന വാര്ത്തയാണ്. ചിലപ്പോള് അത് ശരിയായിരിക്കാം. ഭര്ത്താവ് രണ്ട് മാസത്തോളം വീട്ടില് വന്നില്ലെങ്കില് ഏത് സ്ത്രീയും തന്റെ അച്ഛനോടാണ് പരാതിപ്പെടുക,’ ചെയ്യാറു ബാലു പറയുന്നു.
പിന്നീട് അമല പോളിന് തമിഴില് അവസരങ്ങള് ഇല്ലാതായെന്നും ചെയ്യാറു ബാലു പറയുന്നു. മുന്നിര നായകന്മാര്ക്കൊപ്പം അഭിനയിച്ച നടിക്ക് സിനിമകള് ലഭിക്കാതായി.
ഇത് അമല പോളിനെ കാര്യമായി ബാധിച്ചു. സിനിമാ ലോകത്തിന്റെ യഥാര്ത്ഥ മുഖം മനസ്സിലാക്കാനായില്ലെന്ന് അമല തിരിച്ചറിഞ്ഞു.
പക്ഷെ സിനിമാ ലോകത്തേക്ക് വന്നാല് പിന്നീട് പുറത്ത് പോകാനും സാധിക്കില്ല. ഇതോടെയാണ് നടി ആത്മീയതയിലേക്ക് തിരിയുന്നത്.
കുറച്ച് കാലം പോണ്ടിച്ചേരിയിലായിരുന്നു. വിശ്വസിച്ച മനുഷ്യരെല്ലാം വേറൊരു മുഖം കാണിച്ചതിനാലാണ് അമല ആത്മീയതയിലേക്ക് മുഴുകിയതെന്നും ചെയ്യാറു ബാലു പറയുന്നു.
അതേസമയം അമല പോളിന്റെ കരിയറില് ഇടവേള വരാന് കാരണം അവസരങ്ങള് ലഭിക്കാത്തതാണോ എന്ന് വ്യക്തമല്ല.
അടുത്തിടെ നല്കിയ അഭിമുഖത്തില് സിനിമാ രംഗത്ത് നിന്ന് മനപ്പൂര്വം മാറി നില്ക്കുകയായിരുന്നു എന്നാണ് അമല പറഞ്ഞത്.
അച്ഛന്റെ മരണമുള്പ്പെടെയുള്ള സംഭവങ്ങള് നടിയെ ഏറെ ബാധിച്ചിരുന്നു. കരിയറില് വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് അമല പോള്.
ടീച്ചര് ആണ് നടിയുടെ ഒടുവില് പുറത്തിറങ്ങിയ മലയാള സിനിമ. ആടുജീവിതം എന്ന സിനിമയും റിലീസിനൊരുങ്ങുന്നു.
പൊതുവേ ഗോസിപ്പുകളോട് അമല പോള് പ്രതികരിക്കാറില്ല. ചെയ്യാറു ബാലുവിന്റെ വാദങ്ങള് ഇതിനകം തമിഴ് മാധ്യമങ്ങളില് ചര്ച്ചയായിട്ടുണ്ട്.