ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ കൂടുകൂട്ടിയ താരമാണ് ഭാമ.
നിവേദ്യത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ ഒട്ടേറെ സിനിമകളിലൂടെ ഭാമ മലയാളികളുടെ ഇഷ്ടംപിടിച്ചുപറ്റുകയായിരുന്നു.
മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും എല്ലാം തിളങ്ങിയ ഭാമ കുറച്ചു നാളുകളായി സിനിമാ തിരക്കുകളില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്.
വിവാഹ ശേഷമാണ് നടി അഭിനയത്തില്‍ നിന്നും പൂര്‍ണ ഇടവേള എടുത്തത്. ഇപ്പോഴിതാ ഭാമ വിവാഹ ബന്ധം വേര്‍പെടുത്തിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ആണ് പുറത്തു വരുന്നത്.
2020 ജനുവരി 30ന് ആയിരുന്നു ഭാമയുടെ വിവാഹം. ദുബായിലെ ബിസിനസ്മാന് ആയിരുന്നു അരുണ്‍ ആണ് ഭാമയുടെ ഭര്‍ത്താവ്.
എന്നാല്‍ കഴിഞ്ഞ ദിവസം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്നും ഭാമ ഭര്‍ത്താവും ഒത്തുള്ള ചിത്രങ്ങള്‍ എല്ലാം നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹ മോചന വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
2021 മാര്‍ച്ച് 12നാണ് ഭാമയ്ക്കും അരുണിനും പെണ്‍കുഞ്ഞ് ജനിക്കുന്നത്. എന്നാല്‍ കുഞ്ഞ് ജനിച്ച് കുറച്ച് നാള് കഴിഞ്ഞിട്ടാണ് മകള്‍ ജീവിതത്തിലേക്ക് കടന്നു വന്നതിനെ കുറിച്ച് നടി വെളിപ്പെടുത്തിയത്.
‘മകള്‍ വന്നതോടെ ഞങ്ങളുടെ ജീവിതം കൂടുതല്‍ പ്രകാശമാനമായി. അവളെ ആദ്യമായി കൈകളില്‍ എടുത്തപ്പോള്‍ എന്റെ ലോകം മുഴുവന്‍ മാറിപ്പോയതു പോലെയാണ് അനുഭവപ്പെട്ടത്’.
വളരുമ്പോള്‍ അവളെ കാണിക്കാനായി ഒരുപിടി അമൂല്യമായ ഓര്‍മകള്‍ സൂക്ഷിച്ചുവയ്ക്കുകയാണ് ഞാന്‍ എന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച് കൊണ്ടാണ് പുതിയ അതിഥി ജനിച്ചതിനെ കുറിച്ച് വെളിപ്പെടുത്തിയത്.
അതേ സമയം കുറച്ച് കാലമായി ഭാമ പങ്കിടുന്ന ചിത്രങ്ങളില്‍ ഭര്‍ത്താവ് അരുണ്‍ ഇല്ലാത്തതാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയ്ക്ക് കാരണം.
ഭാമ അരുണുമായി വേര്‍പിരിഞ്ഞ് ആണോ താമസം ചിത്രങ്ങളില്‍ എന്തുകൊണ്ട് അരുണ്‍ എത്തുന്നില്ല എന്നും ആരാധകര്‍ കമന്റുകളിലൂടെ ചോദ്യങ്ങള്‍ ചോദിച്ചിരുന്നു.
എന്നാല്‍ ഇതേകുറിച്ച് നടി പ്രതികരിച്ചതുമില്ല. കഴിഞ്ഞ ദിവസം നടിയുടെ പ്രൊഫൈലില്‍ നിന്നും അരുണിന്റെ എല്ലാ ചിത്രങ്ങളും താരം റിമൂവ് ചെയ്തിരുന്നു.
ഇതേത്തുടര്‍ന്നാണ് നടി വിവാഹ മോചിതയായി എന്ന ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഡിവോഴ്സ് അത്ര ഈസിയല്ല, ചെറിയ പിണക്കങ്ങള്‍ ആണ് എങ്കില്‍ പറഞ്ഞു പരിഹരിക്കാം എന്നൊക്കെ ചില ആരാധകര്‍ ഉപദേശിക്കുന്നുമുണ്ട്.
എന്നാല്‍ ഇവര്‍ വേര്‍പിരിഞ്ഞോ എന്ന് ഇവര്‍ തന്നെ അറിഞ്ഞിട്ടുണ്ടാകില്ല എന്നുള്ള കമന്റ്സും ചിലര്‍ ഇടുന്നുണ്ട്.