ഇതല്ല ഇതിനപ്പുറം ചാടി കടന്നവനാണീ ബഹാമ ഐഗുബോവ്… 2.5 മണിക്കൂർ കൊണ്ട് 11 കിലോ കുറച്ച് 69 കാരൻ

ശരീര ഭാരം കുറക്കാൻ വളരെ ഏറെ കഷ്ടപ്പെടുന്നവരാണ് മിക്ക ആളുകളും . യൗവനം നിലനിർത്തുന്നതിനും ആരോഗ്യത്തോടെ ഇരിക്കുന്നതിനും ജിമ്മിലും, ഗ്രൗണ്ടിലുമൊക്കെ പോകാറുള്ളത് പതിവാണ്. 

ഇപ്പോഴിതാ റഷ്യയിൽ നിന്നുള്ള ബഹാമ ഐഗുബോവ് എന്ന 69 കാരൻ ഏറ്റവും വേഗത്തിൽ തന്‍റെ ശരീര ഭാരം കുറച്ചത്തിനുള്ള ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്.  2.5 മണിക്കൂർ കൊണ്ട് 11 കിലോ ആണ് ഇദ്ദേഹം കുറച്ചത്.  

അഞ്ച് മണിക്കൂർ നീണ്ട ഓട്ടത്തിന് ശേഷം 9.3 കിലോ കുറച്ചതിന് 2019 -ൽ റഷ്യൻ ബുക്ക് ഓഫ് റെക്കോർഡിൽ ബഹാമ  ഇടം പിടിച്ചിരുന്നു.

ഇത്തരം അപകടകരമായ പരീക്ഷണങ്ങളിൽ ആളുകൾ ഏർപ്പെടുന്നതിനെ ഗിനസ് വേൾഡ് റെക്കോർഡ്സ് പ്രോത്സാഹിപ്പിക്കാത്തതു കാരണം ഐഗുബോവിന്‍റെ ഈ നേട്ടത്തിനെ ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡിന് അംഗീകരിക്കാൻ സാധിക്കില്ല.

‘ഡാഗെസ്താനിൽ താമസിക്കുന്ന ബഹാമ ഐഗുബോവ്,  2.5 മണിക്കൂർ ഓട്ടത്തിനിടയിൽ 11 കിലോ കുറച്ചു’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.

 

 

Related posts

Leave a Comment