കോട്ടയം: ബിഎസ്എൻഎലിൽ നിന്നു വിരമിച്ച മൻമഥൻ ഓടി കോട്ടയം കുമ്മനത്തെ വീട്ടിലെത്തി. എറണാകുളം സൗത്ത് ബിഎസ്എൻഎൽ ഓഫീസിൽ നിന്ന് അക്കൗണ്ട്സ് ഓഫീസറായിട്ടാണു ഇന്നലെ എം.വി. മൻമഥൻ വിരമിച്ചത്. തുടർന്നാണു വേറിട്ട പ്രതിഷേധ പരിപാടിയെന്നോളം കോട്ടയം കുമ്മനത്തുള്ള തറവാട്ടു വീട്ടിലേക്കു അദ്ദേഹം ഓടിയെത്തിയത്.
റോഡിൽ പല സ്ഥലങ്ങളിലും വഴിവിളക്കുകളില്ല ഈ വിഷയം അധികൃതരുടെ ശ്രദ്ധയിലെത്തിക്കുന്നതിനായി തലയിൽ ഹെഡ് ലൈറ്റും ഘടിപ്പിച്ചാണു അദേഹം ഓടിത്തുടങ്ങിയത്. ഓടിയെത്തിയ അദ്ദേഹത്തിനു കൂട്ടായി 10 സഹപ്രവർത്തകരും റണ്ണേഴ്സ് ക്ലബായ സോൾഡ് ഓഫ് കൊച്ചിനിലെ രണ്ടു പേരുമുണ്ടായിരുന്നു.
ഇന്നു പുലർച്ചെയോടെ അദേഹം ഏറ്റുമാനൂരിൽ എത്തിയപ്പോൾ കോട്ടയം റണ്ണേഴ്സ് ക്ലബിലെ അംഗങ്ങളും മൻമഥന്റെ ഭാര്യ കെ.പി. മിനിയും ഒപ്പം ചേർന്നിരുന്നു. വിമരിച്ചശേഷം വീട്ടിലേക്ക് ഓടിയെത്തിയ മൻമഥനെ മാതാപിതാക്കളും ബന്ധുക്കളും ചേർന്നു സ്വീകരിച്ചു.