ന്യൂഡൽഹി: യുഎസ് ഡോളറുമായുള്ള ഇന്ത്യൻ രൂപയുടെ വിനിമയനിരക്ക് പിടിവിട്ടു താഴോട്ടുപോകുന്നു. ഒരു ഡോളറിന് 71 രൂപയെന്ന നിരക്കിലേക്ക് രൂപ കൂപ്പുകുത്തി. പിന്നീട് നില അൽപം മെച്ചപ്പെട്ടെങ്കിലും രൂപയുടെ മൂല്യ തകർച്ച തുടർന്നേക്കാമെന്നാണ് വിലയിരുത്തൽ.
പൊതുമേഖലാ ബാങ്കുകളും എണ്ണകമ്പനികളും വൻതോതിൽ ഡോളർ വാങ്ങിക്കൂട്ടുന്നതാണ് രൂപയുടെ ഇടിവിന് കാരണമാകുന്നത്. രൂപ തകരുന്നത് മൂലം സ്വർണവിലയും കൂടുകയാണ്. പെട്രോളിനും ഡീസലിനും ദിവസവും വില വർധിപ്പിക്കുന്നത് വീണ്ടും വിലക്കയറ്റം കൂട്ടുമെന്ന് ഉറപ്പ്.