മുംബൈ: അഞ്ചു ദിവസത്തിനുള്ളിൽ ആദ്യമായി ഇന്നലെ രൂപ നേട്ടമുണ്ടാക്കി. ഡോളറിന്റെ വില 21 പൈസതാണ് 71.03 രൂപയായി.വിദേശവായ്പകൾ വാങ്ങുന്നതിനു വ്യവസായ മേഖല തിരിച്ചുള്ള നിയന്ത്രണണങ്ങൾ റിസർവ് ബാങ്ക് നീക്കം ചെയ്തു. ഇത് കൂടുതൽ കന്പനികൾക്കു വിദേശപണം സമാഹരിക്കാൻ അവസരം നല്കും. കൂടുതൽ ഡോളർ ഇന്ത്യയിലെത്തുകയും ചെയ്യും. രൂപയെ കരുത്തു കാണിക്കാൻ സഹായിച്ച പ്രധാന ഘടകമിതാണ്.
രൂപയ്ക്കു കയറ്റം
