വാടാനപ്പള്ളി: എടിഎമ്മില്‍നിന്ന് അധ്യാപകനു കിട്ടിയത് രണ്ടായിരത്തിന്റെ കീറിയ നോട്ട്. എസ്ബിഐ വാടാനപ്പള്ളി ബ്രാഞ്ചിനോട് ചേര്‍ന്നുള്ള എടിഎമ്മില്‍നിന്ന് വാടാനപ്പള്ളി ഹൈസ്കൂള്‍ അധ്യാപകന്‍ പ്രേംകുമാറിനാണ് കീറിയ 2000-ത്തിന്റെ നോട്ട് ലഭിച്ചത്. നോട്ടിന്റെ വലതുഭാഗത്ത് മുകളിലെ ഒരു കഷണം കീറിയ നിലയിലാണ്. 7ബിവി 759194 എന്നതാണ് നോട്ടിന്റെ നമ്പര്‍. ഇന്നലെ ഉച്ചകഴിഞ്ഞ് 2.58നാണ് എടിഎമ്മില്‍നിന്ന് നോട്ട് പിന്‍വലിച്ചത്. ബ്രാഞ്ച് മാനേജരോട് പരാതിപ്പെട്ടുവെങ്കിലും സ്വകാര്യ കമ്പനിക്കാരാണ് എടിഎമ്മില്‍ പണം നിറയ്ക്കുന്നതെന്നും ഉത്തരവാദിത്വമില്ലെന്നു പറഞ്ഞ് മാനേജര്‍ ഒഴിഞ്ഞുമാറിയെന്നും പറയുന്നു.
പണികിട്ടി..! എടിഎമ്മില്‍നിന്ന് രണ്ടായിരത്തിന്റെ കീറിയ നോട്ട്;ഉത്തരവാദിത്വമില്ലെന്ന് ബാങ്ക്
